45 വര്‍ഷത്തിനു ശേഷം ആദ്യത്തെ വാട്ടര്‍ ലാന്‍ഡിങ്ങ്; ഡ്രാഗണ്‍ കാപ്‌സ്യൂള്‍ സുരക്ഷിതമായി ഇറങ്ങി.!

By Web Team  |  First Published Aug 3, 2020, 5:13 PM IST

മെയ് 30 ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഫ്‌ലോറിഡയിലെ കേപ് കനാവറലില്‍ നിന്നാണ് ഹര്‍ലിയും ബെന്‍കെയും യാത്ര ആരംഭിച്ചത്.


ഹിരാകാശയാത്രികരായ ഡഗ് ഹര്‍ലിയും ബോബ് ബെഹെങ്കനും സ്‌പേസ് എക്‌സിന്‍റെ ഡ്രാഗണ്‍ കാപ്‌സ്യൂളില്‍ മെക്‌സിക്കോ ഉള്‍ക്കടലില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.38-നായിരുന്നു വാട്ടര്‍ ലാന്‍ഡിങ്. 63 ദിവസമാണ് ഇരുവരും ശൂന്യാകാശത്ത് ചെലവഴിച്ചത്. കപ്പലില്‍ നിന്നും ഇരുവരെയും ഹെലികോപ്റ്ററില്‍ പെന്‍സക്കോള നേവല്‍ എയര്‍ സ്‌റ്റേഷനിലെത്തിച്ചു. അവിടെനിന്നും ഹ്യൂസ്റ്റണിലെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഇവിടെയാണ് നാസയുടെ ബഹിരാകാശയാത്രികരുടെ ഔദ്യോഗിക താവളം. പകര്‍ച്ചവ്യാധി ഭീഷണിയെ തുടര്‍ന്ന് ക്വാറന്റൈനിലായിരിക്കും ഇരുവരും.

മെയ് 30 ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഫ്‌ലോറിഡയിലെ കേപ് കനാവറലില്‍ നിന്നാണ് ഹര്‍ലിയും ബെന്‍കെയും യാത്ര ആരംഭിച്ചത്. ഒന്‍പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് അമേരിക്കന്‍ മണ്ണില്‍ നിന്ന് ഒരു അമേരിക്കന്‍ ക്രൂ വിക്ഷേപിക്കുന്നത്. സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകം ശനിയാഴ്ചയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ലോക്ക് ചെയ്തത്. കൊടുങ്കാറ്റ് ഭീഷണിയുണ്ടായിട്ടും ഭൂമിയിലേക്ക് അവര്‍ 19 മണിക്കൂര്‍ കൊണ്ടെത്തി.

Latest Videos

undefined

അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ ക്രൂ ഡ്രാഗണ്‍ 3,450 ഡിഗ്രി ഫാരന്‍ഹീറ്റിലാണ് ചുട്ടുപഴുത്തത്. ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുന്നതിനു മുന്‍പ് ബഹിരാകാശ പേടകം 17,500 മൈല്‍ മുതല്‍ 350 മൈല്‍ വരെ വേഗതയില്‍ എത്തി, ഒടുവില്‍ 15 മൈല്‍ (24 കിലോമീറ്റര്‍) വേഗതയില്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണബലത്തെ അതിജീവിച്ച് കടലില്‍ വീണു. നാല് ചുവപ്പും വെള്ളയും കലര്‍ന്ന പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് പേടകത്തെ സമുദ്രത്തില്‍ സുരക്ഷിതമായി ഇറക്കിയത്. 1975 ന് ശേഷം നാസ നടത്തിയ ആദ്യത്തെ വാട്ടര്‍ ലാന്‍ഡിംഗാണിത്. സ്പ്ലാഷ് ഡൗണ്‍ കഴിഞ്ഞ് ഒരു മണിക്കൂറിലധികം കഴിഞ്ഞാണ് റിക്കവറി കപ്പലിന്റെ ഡെക്കിലേക്ക് ബഹിരാകാശയാത്രികര്‍ അവരുടെ ക്യാപ്‌സൂളില്‍ നിന്നും ഇറങ്ങി വന്നത്. ഇരുവരെയും പ്രാഥമിക വൈദ്യ പരിശോധനയ്ക്ക് ശേഷം കരയിലെത്തിച്ചു.

എന്‍ഡോവര്‍ എന്ന് വിളിക്കപ്പെടുന്ന ക്യാപ്‌സ്യൂളിലെ റൈഡ് ഹോം വേഗതയേറിയതും അമിതചൂടിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതുമായിരുന്നു. കത്തിക്കരിഞ്ഞതും പൊള്ളലേറ്റതുമായ 15അടി കാപ്‌സ്യൂള്‍ സ്‌പേസ് എക്‌സ് വീണ്ടെടുക്കല്‍ പ്രക്രിയയില്‍ കപ്പലില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 40 ല്‍ അധികം ഉദ്യോഗസ്ഥരുണ്ടായിരുന്നു. വിക്ഷേപണം, ഡോക്കിംഗ്, സ്പ്ലാഷ്ഡൗണ്‍, വീണ്ടെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ സ്‌പേസ് എക്‌സിന്റെ ബഹിരാകാശ സംവിധാനം പരീക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത മിഷന്റെ അവസാന ഘട്ടമായിരുന്നു സ്പ്ലാഷ്ഡൗണ്‍.

1975 ജൂലൈയില്‍ സോവിയറ്റ് യൂണിയനുമായുള്ള സംയുക്ത ദൗത്യത്തിനിടയിലാണ് ബഹിരാകാശയാത്രികര്‍ അവസാനമായി ഒരു സമുദ്രം ലാന്‍ഡിംഗ് നടത്തിയത്. സ്‌പെയ്‌സ് എക്‌സ് സിഇഒ എലോണ്‍ മസ്‌ക്കിനെ സംബന്ധിച്ചിടത്തോളം, ബഹിരാകാശ യാത്രയെ വിലകുറഞ്ഞതും വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നതുമായി മാറ്റാവുന്ന റോക്കറ്റുകളുടെ മറ്റൊരു നാഴികക്കല്ലാണ് ഈ ദൗത്യം പ്രതിനിധീകരിക്കുന്നത്. വാണിജ്യപരമായി വികസിപ്പിച്ച ബഹിരാകാശ വാഹനങ്ങള്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതും പ്രവര്‍ത്തിപ്പിക്കുന്നതും അമേരിക്കക്കാരെ ഭ്രമണപഥത്തിലെത്തിച്ചതും ഇതാദ്യമാണ്.

click me!