അപ്പോളോ 17 ല്‍ ഇന്‍സ്റ്റാള്‍ ചെയ്ത സെന്‍സറുകള്‍ ഉപയോഗിച്ച് ചന്ദ്ര ഉപരിതലത്തെക്കുറിച്ച് പഠിക്കാന്‍ സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ചന്ദ്രനില്‍ പുതിയൊരു വിള്ളല്‍ രൂപാന്തരപ്പെട്ടതായി ശാസ്ത്രലോകം. ഇതോടെ നിഗൂഢകളുടെ ശൂന്യാകാശത്ത് പുതിയ സംഭവമാണ് ചുരുളഴിയുന്നത്. അടുത്തിടെയാണ്, ശാസ്ത്രജ്ഞര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ വിചിത്രമായ വിള്ളല്‍ കണ്ടെത്തിയത്. ഇത് എന്താണെന്നതിന് സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വിള്ളല്‍ തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്.
അപ്പോളോ 17 ല്‍ ഇന്‍സ്റ്റാള്‍ ചെയ്ത സെന്‍സറുകള്‍ ഉപയോഗിച്ച് ചന്ദ്ര ഉപരിതലത്തെക്കുറിച്ച് പഠിക്കാന്‍ സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സെന്‍സറുകള്‍ക്ക് ലഭിച്ച ഡാറ്റ അനുസരിച്ച്, ശക്തമായ ഒരു ആഘാതം കാരണം ഒരു നിഗൂഢമായ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതായി ശാസ്ത്രജ്ഞര്‍ പറയുന്നു. റിക്ടര്‍ സ്‌കെയിലില്‍ ഇതിന്റെ വ്യാപ്തി 5.5 ന് അടുത്താണെന്ന് പറയപ്പെടുന്നു.
undefined
ഭാവിയില്‍ ചന്ദ്രനിയില്‍ കോളനികള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ അതിന്റെ ഉപരിതലത്തിലെ ഭൂകമ്പ പ്രവര്‍ത്തനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഗൗരവമായി ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് ഇതോടെ ഗവേഷകര്‍ വ്യക്തമാക്കുനനു. കഴിഞ്ഞ വര്‍ഷം, ചന്ദ്രന്റെ ഉപരിതലത്തില്‍ വിള്ളലുകള്‍, വലിയ തോതിലുള്ള പാറക്കെട്ടുകളിലെ മാറ്റങ്ങള്‍, തടങ്ങള്‍ എന്നിവയുടെ മാറിക്കൊണ്ടിരിക്കുന്ന ചാന്ദ്രപ്രകൃതിയാണെന്ന് നാസ കണ്ടെത്തിയിരുന്നു.
12,000-ലധികം ചാന്ദ്ര ചിത്രങ്ങളുടെ വിപുലമായ സര്‍വേയില്‍ ചന്ദ്രന്റെ ഉപരിതലം നിരന്തരം വിള്ളലും സമ്മര്‍ദ്ദത്തിലുമാണെന്ന് തെളിഞ്ഞു. നാസയുടെ സര്‍വേ ചന്ദ്രന്റെ വടക്കന്‍ ഭാഗങ്ങളില്‍ മാരെ ഫ്രിഗോറിസ് എന്നറിയപ്പെടുന്ന ഒരു തടത്തില്‍ പുതിയ ലാന്‍ഡ്‌സ്‌കേപ്പ് സവിശേഷതകള്‍ കണ്ടെത്തിയിരുന്നു. ട്രെഞ്ചുകളും സ്‌കാര്‍പ്പുകളും ഉള്‍പ്പെടുന്ന ഈ സവിശേഷതകള്‍, ചന്ദ്രന്റെ പുറംതോട് മാറുന്നതിനും സ്വയം പൊടിക്കുന്നതിനും കാരണമാകുന്നുണ്ടേ്രത.
നമ്മുടെ കാലാവസ്ഥയെ സുസ്ഥിരമാക്കാന്‍ സഹായിക്കുന്ന ചന്ദ്രനിലെ കാലാവസ്ഥ മാറ്റങ്ങള്‍ ഭൂമിയ്ക്ക് ഏതെങ്കിലും വിധത്തില്‍ പ്രശ്‌നം സൃഷ്ടിക്കുമോയെന്നും ശാസ്ത്രജ്ഞര്‍ പഠിക്കുന്നുണ്ട്. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം ഭൂമിയിലെ ജലാശയങ്ങളില്‍ വേലിയേറ്റത്തിന് കാരണമാകുന്നു. ഭൂമിയില്‍ നിന്ന് എളുപ്പത്തില്‍ കാണാവുന്നതും മനുഷ്യര്‍ കാലുകുത്തിയതുമായ ഒരേയൊരു ആകാശഗോളമാണിത്.
അങ്ങനെയാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ പാറക്കെട്ടുകളുണ്ടെന്നും എക്‌സോഫിയര്‍ എന്ന് വിളിക്കപ്പെടുന്ന വളരെ നേര്‍ത്തതും ശാന്തവുമായ അന്തരീക്ഷമുണ്ടെന്നും അറിയപ്പെടുന്നത്. ദ്രാവക ജലത്തിന്റെ ഉറവിടം ഇല്ലാത്തതിനാല്‍, ഇവിടെ ജീവന്‍ നിലനിര്‍ത്തുന്നത് അസാധ്യമാണ്. അത്തരത്തിലുള്ള വിപുലമായ അന്വേഷണത്തിനിടയിലാണ് ഇവിടെ വലിയ തോതില്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നതായി തെളിഞ്ഞത്.