ലോകത്തെ ഞെട്ടിച്ച് ചൈന: 'പറക്കുംതളിക' ആയുധം ലോകത്തിന് അത്ഭുതം

By Web Team  |  First Published Oct 19, 2019, 7:56 AM IST

ഇന്ന് ലോകത്തുള്ള ഏതൊരു അത്യാധുനിക ഹെലികോപ്റ്ററിനോടും കിടപിടിക്കുന്നതാണ് ഈ വാഹനം എന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും അമേരിക്കയുടെ അപ്പാച്ചെ എഎച്ച് 64, റഷ്യയുടെ കെഎ 52 എന്നിവയ്ക്ക് ഒരു എതിരാളിയായിരിക്കും ചൈനയുടെ 'വെളുത്ത സ്രാവ്' എന്നാണ് പ്രതിരോധ വൃത്തങ്ങള്‍ പറയുന്നത്. 


ബിയജിംഗ്: ആരും പ്രതീക്ഷിക്കാത്ത ആയുധങ്ങള്‍ അവതരിപ്പിച്ച് ലോകത്തെ ഞെട്ടിപ്പിക്കുന്ന രാജ്യമാണ് ചൈന. ഇപ്പോള്‍ ഇതാ ലോകത്ത് ഇന്നുള്ള എല്ലാ ഹെലികോപ്റ്റര്‍ മാതൃകകളെ വെട്ടി പറക്കും തളിക മോഡലില്‍ ഹെലികോപ്റ്റര്‍ അവതരിപ്പിച്ച് ചൈന. ഇപ്പോള്‍ പരീക്ഷണ മോഡല്‍ മാത്രമാണ് ചൈന വെളിപ്പെടുത്തിയിരിക്കുന്നത്. സൂപ്പര്‍ ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് എന്നാണ് ഇതിന് ചൈന നല്‍കിയിരിക്കുന്ന പേര്.

ഇന്ന് ലോകത്തുള്ള ഏതൊരു അത്യാധുനിക ഹെലികോപ്റ്ററിനോടും കിടപിടിക്കുന്നതാണ് ഈ വാഹനം എന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും അമേരിക്കയുടെ അപ്പാച്ചെ എഎച്ച് 64, റഷ്യയുടെ കെഎ 52 എന്നിവയ്ക്ക് ഒരു എതിരാളിയായിരിക്കും ചൈനയുടെ 'വെളുത്ത സ്രാവ്' എന്നാണ് പ്രതിരോധ വൃത്തങ്ങള്‍ പറയുന്നത്. പുതിയ ആയുധ ടെക്നോളജിയും, പുത്തന്‍ ഡിസൈന്‍ രീതിയും സംയോജിപ്പിച്ച് ഏറ്റവും ആധുനികമായ സായുധവാഹനം എന്നാണ് പാശ്ചാത്ത മാധ്യമങ്ങള്‍ ഇതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Latest Videos

എന്നാല്‍ പറക്കും തളിക മോഡലില്‍ ഇതിന് മുന്‍പും ആകാശ വാഹനം പരീക്ഷിച്ചിട്ടുണ്ട്. 1950 ല്‍ കനേഡിയന്‍ കമ്പനി ആവ്റേ ഇത്തരത്തിലുള്ള ഡിസൈനില്‍ വാഹനം ഇറക്കിയിരുന്നു. എന്നാല്‍ ഇത് പരീക്ഷണ ഘട്ടത്തില്‍ തന്നെ പരാജയപ്പെട്ടു. എന്നാല്‍ 1950ലെ സാങ്കേതിക വിദ്യ അല്ല ഇപ്പോള്‍ എന്നത് തന്നെയാണ് ചൈനയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം.  വീതിയേറിയ രൂപത്തിലായതിനാല്‍ യുദ്ധമുഖത്ത് റഡാറുകളെ കബളിപ്പിക്കാന്‍ ഇവയ്ക്ക് പ്രത്യേക ശേഷിയുണ്ടെന്നാണ് ചൈനയുടെ അവകാശവാദം.

click me!