ചന്ദ്രയാന്‍ 3 ദൗത്യത്തിന് വേണ്ടി 75 കോടി കൂടുതല്‍ ആവശ്യപ്പെട്ട് ഇസ്രോ

By Web Team  |  First Published Dec 9, 2019, 2:52 PM IST

ഇന്ത്യയുടെ മൂന്നാം ചന്ദ്രദൗത്യത്തിന്‍റെ ഭാഗമായി യന്ത്രങ്ങള്‍ വാങ്ങുവാനും, ശമ്പളം നല്‍കാനും മറ്റുമായി കൂടുതലായി 60 കോടി വേണമെന്നും. 15 കോടി റവന്യൂ വിനിയോഗത്തിനും വേണ്ടി ആവശ്യമാണെന്നാണ് ഇസ്രോ പറയുന്നത്.


ദില്ലി: ചന്ദ്രയാന്‍ 2ന് ശേഷം ചന്ദ്രയാന്‍ 3 ദൗത്യത്തിലേക്ക് നീങ്ങുവാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഇസ്രോ. നവംബര്‍ 2020ലാണ് ഈ പദ്ധതി ഇസ്രോ നടപ്പിലാക്കുവാന്‍ ഉദ്ദശിക്കുന്നത്. അതിനിടെയാണ് ഈ പദ്ധതിയുടെ ചിലവ് സംബന്ധിച്ച് പുതിയ വാര്‍ത്ത പുറത്ത് വരുന്നത്. ചന്ദ്രയാന്‍ 3 ദൗത്യത്തിനായി ഇസ്രോ കേന്ദ്രസര്‍ക്കാറിനോട് അധികമായി 75 കോടി ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ തന്നെ പദ്ധതിക്കായി അനുവദിച്ച 666  കോടി രൂപയ്ക്ക് പുറമേയാണ് ഇസ്രോയുടെ പുതിയ ആവശ്യം.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം, കേന്ദ്ര ധനമന്ത്രാലയം ഇസ്രോയുടെ ബഡ്ജറ്റ് ആവശ്യം ലഭിച്ചതായി സ്ഥിരീകരിച്ചു. ഇന്ത്യയുടെ മൂന്നാം ചന്ദ്രദൗത്യത്തിന്‍റെ ഭാഗമായി യന്ത്രങ്ങള്‍ വാങ്ങുവാനും, ശമ്പളം നല്‍കാനും മറ്റുമായി കൂടുതലായി 60 കോടി വേണമെന്നും. 15 കോടി റവന്യൂ വിനിയോഗത്തിനും വേണ്ടി ആവശ്യമാണെന്നാണ് ഇസ്രോ പറയുന്നത്. ഇസ്രോയുടെ ആവശ്യത്തില്‍ കേന്ദ്രം ഉടന്‍ തീരുമാനം എടുക്കും എന്നാണ് റിപ്പോര്‍ട്ട്.

Latest Videos

undefined

നേരത്തെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ ഗഗന്‍യാന്‍ എന്ന ദൗത്യത്തിന് ഐഎസ്ആര്‍ഒ 8.5 കോടി മാറ്റിവച്ചിട്ടുണ്ട്. 2020 ലാണ് ഈ ദൗത്യം നടത്തുന്നത്. ഇതിനൊപ്പം തന്നെ ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള വാഹനം എസ്എസ്എല്‍വി നിര്‍മ്മാണത്തിന് വേണ്ടി 12 കോടിയോളം ഐഎസ്ആര്‍ഒയ്ക്ക് വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമേ എസ്എസ്എല്‍വി വിക്ഷേപണ തറയുടെ നിര്‍മ്മാണത്തിനായി 120 കോടിയും മാറ്റിവച്ചിട്ടുണ്ട്.

ഇന്ത്യയുടെ ടെസ്റ്റിംഗ് ഉപഗ്രഹങ്ങള്‍ അസംബ്ല് ചെയ്യുന്ന യുഎന്‍ റാവു സാറ്റലെറ്റ് സെന്‍ററിന് വേണ്ടിയാണ് പുതിയ ധന ആവശ്യം ഇസ്രോ മുന്നോട്ട് വയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.  ചന്ദ്രയാന്‍ ദൗത്യത്തിനായി ഇപ്പോള്‍ തന്നെ ഐഎസ്ആര്‍ഒ വിവിധ കമ്മിറ്റികള്‍ നിയമിച്ചു കഴിഞ്ഞു. അതേ സമയം ഐഎസ്ആര്‍ഒ ഇപ്പോള്‍ ചന്ദ്രദൗത്യത്തിനാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നതെന്നും സൂര്യദൗത്യമായ ആദിത്യ, ഗഗന്‍യാന്‍ എന്നിവ പിന്നാലെ മാത്രമേ ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 

click me!