ചന്ദ്രയാൻ 2 ; ഭ്രമണപഥം ഉയർത്തുന്ന നടപടികൾ ആരംഭിച്ചു

By Web Team  |  First Published Jul 24, 2019, 4:04 PM IST

ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് ഭ്രമണപഥമുയർത്തൽ പ്രക്രിയ ആരംഭിച്ചത്. 2:52 ഓട് കൂടി ഈ പ്രക്രിയ വിജയകരമായി പൂർത്തിയാക്കി.


ദില്ലി: ചന്ദ്രയാൻ രണ്ടിന്‍റെ ആദ്യ ഘട്ടം ഭ്രമണപഥമുയർത്തൽ നടപടി വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ. ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് ഭ്രമണപഥമുയർത്തൽ പ്രക്രിയ ആരംഭിച്ചത്. 2:52 ഓട് കൂടി ഈ പ്രക്രിയ വിജയകരമായി പൂർത്തിയാക്കി. 241.5 കിലോ മീറ്റർ മുതൽ 45,162 വരെ അകലത്തിലുള്ള എലിപ്ടിക്കൽ ഭ്രമണപഥത്തിലാണ് ഉപഗ്രഹത്തെ എത്തിച്ചിരിക്കുന്നത്. ആകെ അഞ്ച് ഭ്രമണപഥ ഉയർത്തലാണ് ഇസ്റോ ചന്ദ്രയാൻ രണ്ട് ഉപഗ്രഹത്തിനായി വിഭാവനം ചെയ്തിട്ടുള്ളത്. 

First earth bound orbit raising maneuver for spacecraft has been performed successfully today (July 24, 2019) at 1452 hrs (IST) as planned
For details please see https://t.co/Ejb5Jkyh30

— ISRO (@isro)
click me!