വിക്ഷേപണത്തിനുള്ള കൗൺഡൗണുമായി മുന്നോട്ട് പോകാനുള്ള അനുമതി ലോഞ്ച് ഓതറൈസേഷൻ ബോർഡ് ഇന്നലെ രാത്രി ചാന്ദ്രയാൻ - 2 മിഷൻ ഡയറക്ടർക്ക് നൽകി. ഇനി നെഞ്ചിടിപ്പോടെ കാത്തിരിപ്പ് ...
ശ്രീഹരിക്കോട്ട: നിമിഷങ്ങളെണ്ണി ചരിത്രദൗത്യത്തിനായി നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് രാജ്യം, ഒപ്പം 130 കോടി ജനങ്ങളും. 20 മണിക്കൂർ കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു. ഒരു രാജ്യത്തിന്‍റെ മുഴുവൻ സ്വപ്നച്ചിറകുകളിലേറി ചന്ദ്രയാൻ രണ്ട് ദൗത്യം നാളെ പുലർച്ചെ 2.51-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് കുതിച്ചുയരും.
ഇന്ന് രാവിലെ 6.51-നാണ് കൗണ്ട് ഡൗൺ തുടങ്ങിയത്. വിക്ഷേപണത്തിനുള്ള കൗൺഡൗണുമായി മുന്നോട്ട് പോകാനുള്ള അനുമതി ലോഞ്ച് ഓതറൈസേഷൻ ബോർഡ് ഇന്നലെ രാത്രി ചാന്ദ്രയാൻ 2 മിഷൻ ഡയറക്ടർക്ക് നൽകി. 20 മണിക്കൂർ നീണ്ട് നിൽക്കുന്ന കൗൺഡൗൺ പൂർത്തിയാക്കി നാളെ രാവിലെ 2. 51-നാണ് ചന്ദ്രയാൻ രണ്ട് വിക്ഷേപിക്കുക. ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിന്‍റെ വിവിധ ഘട്ടങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.
undefined
യാത്ര 53 ദിവസം നീളും
53 ദിവസം നീണ്ട യാത്രയ്ക്ക് ശേഷമേ ചന്ദ്രയാൻ 2, ചന്ദ്രനിലെത്തുകയുള്ളൂ. സെപ്റ്റംബർ 6-നായിരിക്കും ചന്ദ്രയാൻ, ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിംഗ് നടത്തുക എന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. 2008-ൽ തന്നെ സർക്കാർ അനുമതി നൽകിയ ചാന്ദ്രയാൻ രണ്ടിന്‍റെ ലാൻഡർ പരീക്ഷണങ്ങൾ 2016-ലാണ് ആരംഭിച്ചത്.
ലോകത്ത് ഇതേവരെയുണ്ടായ ഏറ്റവും ചിലവ് കുറഞ്ഞ ചാന്ദ്രദൗത്യമാണ് ഇന്ത്യയുടേത്. 978 കോടി രൂപയാണ് ദൗത്യത്തിന്‍റെ ആകെ ചിലവ്. ഇതിൽ 603 കോടി രൂപ ചന്ദ്രയാൻ രണ്ടിന്‍റെയും 375 കോടി രൂപ ജിഎസ്എൽവി വിക്ഷേപണവാഹനത്തിന്‍റെയും ചിലവാണ്. മിക്ക ഹോളിവുഡ് സയൻസ് ഫിക്ഷൻ, ആക്ഷൻ ത്രില്ലർ സിനിമകളെക്കാൾ കുറഞ്ഞ ചെലവാണ് ചന്ദ്രയാൻ ദൗത്യത്തിന്‍റേതെന്ന് ചുരുക്കം.
ചന്ദ്രനെ വലം വയ്ക്കാനുള്ള ഓർബിറ്റർ, ചന്ദ്രനിൽ ഇറങ്ങാൻ പോകുന്ന വിക്രം ലാൻഡർ, ചന്ദ്ര പര്യവേഷണത്തിനായി തയ്യാറാക്കിയിട്ടുള്ള പ്രഗ്യാൻ റോവർ എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ അടങ്ങിയതാണ് ചന്ദ്രയാൻ രണ്ട്. ഇന്ന് വരെ ഒരു പര്യവേഷണ വാഹനവും കടന്ന് ചെല്ലാത്ത ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാൻ രണ്ടിന്‍റെ വിക്രം ലാൻഡർ ഇറങ്ങാൻ പോകുന്നത്.
ചന്ദ്രയാന്‍റെ മുഴുവൻ വിവരങ്ങളുമറിയാം, ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രത്യേക എക്സ്പ്ലെയിനറുകളിലൂടെ: ഞങ്ങളുടെ പ്രതിനിധികളായ അരുൺ അശോകനും, അരുൺ രാജും തയ്യാറാക്കിയ പ്രത്യേക വീഡിയോകൾ:
ചന്ദ്രയാനെക്കുറിച്ച് ഒറ്റനോട്ടത്തിൽ
മുമ്പേ പോയത് ആരൊക്കെ?
വെടിമരുന്ന് കത്തിച്ച് കസേരയിലിരുന്ന് ചന്ദ്രനിലേക്ക് പോകാനാകുമോ?
ചന്ദ്രനിലൂടെ 'നടക്കാൻ' പോകുന്ന 'പ്രഗ്യാൻ' റോവറിനെക്കുറിച്ച് ..
എല്ലാമൊരുങ്ങി ... ഇനി കൗണ്ട് ഡൗൺ