ഇത് സംബന്ധിച്ച പഠനം ബുധനാഴ്ചത്തെ ജേര്‍ണല്‍ ഓഫ് ആര്‍ക്കിയോളജിക്കല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് കംബ്രിഡ്ജും, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയും സിന്ധുനദീതട സംസ്കാര പ്രദേശങ്ങളില്‍ നിന്നും ലഭിച്ച വസ്തുക്കളില്‍ നടത്തിയ ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും ഫലമാണ് ഈ റിപ്പോര്‍ട്ട്.
ദില്ലി: സിന്ധു നദീതട സംസ്കാര കാലത്തെ ജനത കന്നുകാലി മാംസം ഭക്ഷണത്തിന് ഉപയോഗിച്ചിരുന്നു എന്ന തെളിവുമായി പുതിയ പഠനം. ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും സിന്ധുനദീതട സംസ്കാര പ്രദേശങ്ങളില്‍ നിന്നും ലഭിച്ച സെറാമിക്ക് പാത്രങ്ങളില്‍ നിന്നാണ് ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചത്.
ഇത് സംബന്ധിച്ച പഠനം ബുധനാഴ്ചത്തെ ജേര്‍ണല്‍ ഓഫ് ആര്‍ക്കിയോളജിക്കല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് കംബ്രിഡ്ജും, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയും സിന്ധുനദീതട സംസ്കാര പ്രദേശങ്ങളില്‍ നിന്നും ലഭിച്ച വസ്തുക്കളില്‍ നടത്തിയ ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും ഫലമാണ് ഈ റിപ്പോര്‍ട്ട്.
undefined
സിന്ധുനദീതട സംസ്കാര പ്രദേശങ്ങളില്‍ നിന്നും ലഭിച്ച ഗാര്‍ഹിക മൃഗങ്ങളുടെ എല്ലുകളില്‍ 50-60 ശതമാനം കന്നുകാലികള്‍ പ്രത്യേകമായി പോത്ത് തുടങ്ങിയ മൃഗങ്ങളുടെതാണ്. ഇത്തരത്തിലുള്ള കൂടിയ ശതമാനം സിന്ധുനദീതട സംസ്കാര പ്രദേശത്തെ ജനത ബീഫ് കഴിച്ചിരുന്നു എന്നതിന്റെ സൂചന നല്‍കുന്നുണ്ട്. ഒപ്പം തന്നെ ആടിന്‍റെ മാംസവും ഇവര്‍ കഴിച്ചിരിക്കാം- പഠനം പറയുന്നു.
പഠനത്തിന്‍റെ മുഖ്യ രചിതാവായ ഡോ. അക്ഷിത സൂര്യനാരായണന്‍ കോംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ആര്‍ക്കിയോളജി ഇറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു - സിന്ധുനദീതട സംസ്കാര ഇടങ്ങളില്‍ നിന്നും ലഭിച്ച വസ്തുക്കളില്‍ നടത്തിയ ലിപ്പിഡ് റെസിഡ്യൂസ് ടെസ്റ്റ്, ഇവിടുത്തെ പാത്രങ്ങളില്‍ മൃഗ മാംസ ശേഷിപ്പുകള്‍ ഉണ്ടെന്ന് തെളിയിക്കുന്നു. പന്നി, കന്നുകാലികള്‍, ആട്, പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ ശേഷിപ്പിക്കുകള്‍ കണ്ടെത്താന്‍ സാധിച്ചു. ഒരു പാത്രം വലിച്ചെടുത്ത കൊഴുപ്പിന്‍റെയും, എണ്ണയുടെയും സ്വഭാവം തിരിച്ചറിയാന്‍ ലിപ്പിഡ് റെസിഡ്യൂസ് സഹായിക്കും.
ലിപ്പിഡ്സിന് ഡീഗ്രഡേഷന്‍ സാധ്യത വളരെ കുറവാണ്, അതിനാല്‍ തന്നെ കണ്ടെത്തിയ വസ്തുക്കളില്‍ ഇത് സംബന്ധിച്ച പഠനം നടത്തുന്നത് ആഗോള വ്യാപകമായി പുരാവസ്തു ഗവേഷകര്‍ അനുവര്‍ത്തിക്കുന്ന രീതിയാണ്. എന്നാല്‍ ദക്ഷിണേഷ്യയില്‍ നിന്നും കണ്ടെത്തിയ പുരവസ്തുക്കളില്‍ ഇത്തരം പഠനം നടന്നത് വളരെ കുറച്ച് മാത്രമാണ് - പ്രസ്താവനയില്‍ പറയുന്നു.