നോര്‍വേയില്‍ കണ്ടെത്തിയ വലിയ ശ്മശാനത്തില്‍ ഒരു കപ്പല്‍! ആശ്ചര്യത്തോടെ ഗവേഷകര്‍

By Web Team  |  First Published Nov 11, 2020, 4:52 PM IST

ഇരുമ്പുയുഗത്തിന്റെതേന്നു തോന്നിപ്പിക്കുന്ന കപ്പലിന് 19 മീറ്റര്‍ (62 അടി) നീളമുണ്ടെന്ന് ജിപിആര്‍ ഡാറ്റ കാണിക്കുന്നു, കപ്പല്‍ 0.3 മീറ്റര്‍ മുതല്‍ 1.4 മീറ്റര്‍ വരെ (0.9 മുതല്‍ 4.6 അടി വരെ) ഭൂമിയുടെ ഉപരിതലത്തിനടിയില്‍ കുഴിച്ചിട്ടിരിക്കുന്നു. 'ഞങ്ങള്‍ ഇത്തരത്തിലുള്ള സര്‍വേകള്‍ നടത്തുമ്പോള്‍, ഇത് സാധാരണയായി ചാരനിറം, കറുപ്പ്, വെളുപ്പ് നിറമുള്ള വസ്തുക്കളെയാണ് കണ്ടെത്താറുള്ളത്.


സ്റ്റോക്ക്ഹോം: വൈക്കിങ് സമൂഹത്തിന്റേതെന്നു കരുതുന്ന ഒരു ശ്മശാനം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയപ്പോള്‍ അതില്‍ തെളിഞ്ഞത് വളരെ പ്രാചീനമായ ഒരു കപ്പല്‍! ഭൂമിക്കടിയില്‍ നിന്നും നോര്‍വീജിയന്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ ഈ കപ്പലിന്റെ കാലപഴക്കം നിര്‍ണ്ണയിച്ചിട്ടില്ല. എന്നാല്‍, വൈക്കിങ് സമൂഹം ഇത്തരത്തില്‍ ശ്മശാനങ്ങളില്‍ കപ്പലുകളും അടക്കം ചെയ്തിരുന്നുവെന്നത് വിലപ്പെട്ട അറിവാണ്. എന്നാല്‍ ഖനനം ചെയ്യാതെയാണ് ഇവ കണ്ടെത്തിയതെന്നാണ് വലിയ വിശേഷം. ഉപരിതലത്തില്‍ നിന്ന് താഴേക്ക് കാണാന്‍ കഴിയുന്ന റഡാര്‍ (ജിപിആര്‍) ഉപയോഗിച്ചായിരുന്നു ഈ കണ്ടെത്തല്‍. നോര്‍വീജിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് റിസര്‍ച്ചില്‍ നിന്നുള്ള കണ്ടെത്തലുകളില്‍ ആന്റിക്വിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ചു.

തെക്ക് കിഴക്കന്‍ നോര്‍വേയിലെ ഗെല്ലെസ്റ്റാഡിലെ ജെല്‍ കുന്നിലാണ് ഈ ശ്മശാനം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം വൈക്കിംഗ് സമൂഹത്തിന്റെ ജനവാസ വ്യവസ്ഥയുടെ വലിയൊരു ചിത്രം പകര്‍ന്നു നല്‍കുന്നു. ചെറിയ കപ്പലുകള്‍ മരണാനന്തര ജീവിതത്തിലേക്ക് സുരക്ഷിതമായി കടന്നുപോകുന്നതിനെ പ്രതീകപ്പെടുത്തുന്നുവെന്നും, അവ വൈക്കിംഗ് സമൂഹത്തിലെ വരേണ്യവര്‍ഗത്തിനെ സംസ്‌ക്കരിക്കുമ്പോള്‍ കൂടെ ഉള്‍പ്പെടുത്തുന്നതാണെന്നും ഗവേഷകര്‍ അനുമാനിക്കുന്നു.

Latest Videos

undefined

ഇരുമ്പുയുഗത്തിന്റെതേന്നു തോന്നിപ്പിക്കുന്ന കപ്പലിന് 19 മീറ്റര്‍ (62 അടി) നീളമുണ്ടെന്ന് ജിപിആര്‍ ഡാറ്റ കാണിക്കുന്നു, കപ്പല്‍ 0.3 മീറ്റര്‍ മുതല്‍ 1.4 മീറ്റര്‍ വരെ (0.9 മുതല്‍ 4.6 അടി വരെ) ഭൂമിയുടെ ഉപരിതലത്തിനടിയില്‍ കുഴിച്ചിട്ടിരിക്കുന്നു. 'ഞങ്ങള്‍ ഇത്തരത്തിലുള്ള സര്‍വേകള്‍ നടത്തുമ്പോള്‍, ഇത് സാധാരണയായി ചാരനിറം, കറുപ്പ്, വെളുപ്പ് നിറമുള്ള വസ്തുക്കളെയാണ് കണ്ടെത്താറുള്ളത്. എന്നാല്‍, ഈ ഗവേഷണം വളരെ വ്യത്യസ്തമായിരുന്നു. അവിടെ എന്തെങ്കിലും പ്രത്യേകതയുണ്ടെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു, പക്ഷേ ഒരു കപ്പലാണ് ഈ ശ്മശാനത്തിലുള്ളതെന്നു ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു, അത് വളരെ സവിശേഷമാണ്,' പഠനത്തിന്റെ പ്രധാന രചയിതാവ് ലാര്‍സ് ഗുസ്താവ്‌സെന്‍ പറഞ്ഞു. 

കുന്നുകളില്‍ നിന്നും വിവിധ ഡേറ്റകള്‍ റഡാര്‍ കാണിക്കുന്നു, അതില്‍ വലിയ ഓവല്‍ ആകൃതിയിലുള്ളത് വൈക്കിംഗ് യുഗത്തിന്റെ കപ്പലാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. പ്രാഥമിക പരിശോധനകള്‍ നടത്തിയ ശേഷം കപ്പല്‍ പൂര്‍ണ്ണമായും ഖനനം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിനു മുന്‍പ് കപ്പലിന്റെ മുകള്‍ഭാഗത്തു പൊന്തി നിന്ന തടി അവശിഷ്ടങ്ങള്‍ കത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അവ എന്താണെന്ന് ആളുകള്‍ക്ക് അറിയില്ലായിരുന്നു, അതായത് ഗവേഷകര്‍ക്ക് ഇന്ന് വിശകലനം ചെയ്യാന്‍ ഒരുപാടൊന്നും അവശേഷിക്കുന്നില്ലെന്നു ചുരുക്കം. 'നമ്മള്‍ ചെയ്യേണ്ടത് ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുകയും അത് വളരെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുകയും ചെയ്യുക എന്നതാണ്. അത് ചെയ്യുന്നതിലൂടെ, ആ കപ്പലില്‍ നിന്ന് എന്തെങ്കിലും പിടിച്ചെടുക്കാമെന്നും അത് ഏത് തരം കപ്പലായിരുന്നുവെന്ന് എന്തെങ്കിലും പറയാന്‍ കഴിയുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.'

ഇവിടെ ഭൂമിക്കടിയില്‍ നിരവധി ശ്മശാന കുന്നുകള്‍ ഗവേഷകര്‍ കണ്ടെത്തി; കപ്പല്‍ ഉള്‍പ്പെടെ, അവര്‍ ആകെ 13 കുന്നുകള്‍ കണ്ടെത്തി ചിലത് 30 മീറ്ററില്‍ (98 അടി) കൂടുതല്‍ വീതിയുള്ളതാണ്. റഡാര്‍ ഡാറ്റ ഉപയോഗിച്ചാണ് ഇവ കണ്ടെത്തിയത്, ഇത് വൈക്കിങ് സമൂഹത്തിലെ ജീവിതത്തെക്കുറിച്ച് ഒരു ഉള്‍ക്കാഴ്ച നല്‍കുന്നു. ഗുസ്താവ്‌സെന്‍ പറയുന്നതനുസരിച്ച്, എ.ഡി അഞ്ചാം നൂറ്റാണ്ടില്‍ ഈ ഭൂമി വൈക്കിംഗ് കാലഘട്ടത്തില്‍ ഒരു ഉന്നത 'ഉയര്‍ന്ന നിലവാരമുള്ള സെമിത്തേരി, സെറ്റില്‍മെന്റ്' ആയിരിക്കാനാണ് സാധ്യതയെന്നാണ്.
ചുറ്റുമുള്ള പ്രദേശങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ കൂടുതല്‍ പഠനം നടത്തേണ്ടി വരുമെന്നു ഗുസ്താവ്‌സെന്‍ പ്രതീക്ഷിക്കുന്നു. 'ഒരു വലിയ സര്‍വേ നടത്തുന്നതിലൂടെ, ഞങ്ങള്‍ക്ക് ജെല്ലെസ്റ്റാഡിന്റെ പൂര്‍ണ്ണമായ ഒരു ചിത്രം നേടാനാകും, എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് ഇത് പരാജയപ്പെട്ടതെന്നും ഉപയോഗത്തില്‍ നിന്ന് വിട്ടുപോയതെന്നും വിശദീകരിക്കാന്‍ കഴിയും.'

550 മുതല്‍ 1050 വരെ നീണ്ടുനിന്ന നോര്‍ഡിക് ഇരുമ്പ് യുഗത്തില്‍, പാശ്ചാത്യ റോമന്‍ സാമ്രാജ്യത്തിന്റെ പതനവും വൈക്കിംഗ് യുഗത്തിന്റെ ഉയര്‍ച്ചയും ഉള്‍പ്പെടെ നിരവധി പ്രധാന ചരിത്ര സംഭവങ്ങള്‍ കണ്ടു. അത്തരമൊരു പ്രക്ഷുബ്ധമായ കാലഘട്ടത്തെക്കുറിച്ചുള്ള പുതിയ കാര്യങ്ങള്‍ സൈറ്റില്‍ നിന്നും കണ്ടെത്താനായേക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. ജെല്‍ മൗണ്ട് സ്ഥിതിചെയ്യുന്നത് തെക്ക് കിഴക്കന്‍ നോര്‍വീജിയന്‍ പ്രദേശമായ ഓസ്റ്റ്‌ഫോള്‍ഡിലെ ഗെലെസ്റ്റാഡിലാണ്. സ്‌കാന്‍ഡിനേവിയയിലെ ഏറ്റവും വലിയ ഇരുമ്പുയുഗ ശവസംസ്‌കാര കുന്നുകളിലൊന്നായാണ് ഈ കുന്നിനെ വ്യാപകമായി അറിയപ്പെടുന്നത്.

click me!