'ലോകാവസാന ഹിമാനികള്‍' അതിവേഗത്തില്‍ ഉരുകുന്നു, ആഗോള സമുദ്രനിരപ്പ് രണ്ടടി വരെ ഉയരും, മുന്നറിയിപ്പ്!

By Web Team  |  First Published Apr 10, 2021, 5:36 PM IST

വിചാരിച്ചതിനേക്കാള്‍ വേഗത്തിലാണ് ഇല്ലാതായി കൊണ്ടിരിക്കുന്നത്. ഇത് ആഗോള സമുദ്രജലം രണ്ടടി ഉയര്‍ത്തുമെന്നും പല രാജ്യങ്ങള്‍ക്കും വന്‍ ഭീഷണി ഉയര്‍ത്തുമെന്നുമാണ് സൂചന. 


ടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലെ തറ്റൈ്വസ് ഹിമാനികള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ ചൂടാകുകയും ഉരുകുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട്. 'ഡൂംസ്‌ഡേ ഗ്ലേസിയര്‍' എന്ന് വിളിക്കപ്പെടുന്ന തൈറ്റ്വസ്, വിചാരിച്ചതിനേക്കാള്‍ വേഗത്തിലാണ് ഇല്ലാതായി കൊണ്ടിരിക്കുന്നത്. ഇത് ആഗോള സമുദ്രജലം രണ്ടടി ഉയര്‍ത്തുമെന്നും പല രാജ്യങ്ങള്‍ക്കും വന്‍ ഭീഷണി ഉയര്‍ത്തുമെന്നുമാണ് സൂചന. ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രലോകം. പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലെ തൈറ്റ്വസ് ബ്രിട്ടന്റെ വലുപ്പമുള്ളതും അപകടകരമായ തോതില്‍ ഉരുകുന്നതുമാണ്.

അത് തകര്‍ന്നാല്‍, അത് ഏകദേശം രണ്ട് അടി (65 സെ.മീ) സമുദ്രനിരപ്പില്‍ വര്‍ദ്ധനവിന് ഇടയാക്കും, ഇതിനകം തന്നെ ലോക സമുദ്രനിരപ്പിന്റെ നാലു ശതമാനം ഓരോ വര്‍ഷവും ഉയരുന്നുണ്ട്. ഹിമാനിയുടെ ചുവടെയുള്ള ജലത്തിന്റെ ശക്തി, താപനില, ലവണാംശം, ഓക്‌സിജന്റെ അളവ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതിനെ തുടര്‍ന്നാണ് ഈ കണ്ടെത്തല്‍. സ്വീഡനിലെ ഗോഥെന്‍ബര്‍ഗ് സര്‍വകലാശാലയിലെ പ്രൊഫസര്‍ അന്ന വഹ്‌ലിന്‍ പറഞ്ഞു: 'തൈറ്റ്വസ് ഹിമാനിയുടെ അടിയില്‍ ആദ്യമായാണ് ഇത്തരമൊരു ഗവേഷണം നടത്തുന്നതും പുതിയ അളവുകള്‍ കണ്ടെത്തുന്നതും.' വെള്ളത്തിനടിയിലുള്ള ഭൂപ്രദേശത്തെക്കുറിച്ചുള്ള ശാസ്ത്രജ്ഞരുടെ ധാരണ ഇത് മാറ്റിമറിച്ചു, കൂടാതെ തൈറ്റ്വസിന്റെ അടിയില്‍ ചൂടുവെള്ളം പ്രവേശിക്കുകയും പ്രചരിക്കുകയും ചെയ്യുന്ന മൂന്ന് ചാനലുകള്‍ കണ്ടെത്തി. ഇതിലൊരെണ്ണം പ്രത്യേക രീതിയിലുള്ളതാണെന്ന് ഗവേഷകര്‍ പറയുന്നു, ഇത് പൈന്‍ ഐലന്റ് ബേയിലേക്ക് വടക്ക് ഭാഗത്തേക്കുള്ള ഒരു വലിയ ഉറവ വെളിപ്പെടുത്തുന്നു. ഇതൊരു മലഞ്ചെരിവിലൂടെ തടയപ്പെടുമെന്ന് മുമ്പ് കരുതിയിരുന്നുവെങ്കിലും ഈ ഭാഗം വാസ്തവത്തില്‍ തുറന്നതാണെന്ന് കണ്ടെത്തി. 

Latest Videos

undefined

2019 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ ഇതിനായി വിന്യസിച്ച റോബോട്ടില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനങ്ങള്‍ നടത്തിയതെന്നു ശാസ്ത്രലോകം പറയുന്നു. പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്ക് ഐസ് ഷീറ്റിന്റെ മധ്യഭാഗത്ത് ഒരു കീസ്‌റ്റോണ്‍ പോലെ ഇരിക്കുന്നതിനാല്‍ തൈറ്റ്വസുകളെ 'ഡൂംസ്‌ഡേ ഹിമാനികള്‍' എന്ന് വിളിക്കുന്നു. ഈ വിശാലമായ തടത്തില്‍ മൂന്ന് മീറ്ററിലധികം അധിക സമുദ്രനിരപ്പ് ഉയരുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഈ പഠനം ഇന്നുവരെയുള്ള ഹിമാനിയുടെ ഏറ്റവും വിശദമായ സര്‍വേയാണ്.

പ്രൊഫസര്‍ വഹ്‌ലിന്‍ പറഞ്ഞു: 'തൈറ്റ്വസ് ഹിമാനിയുടെ ചലനം മാതൃകയാക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ഞങ്ങള്‍ ഇപ്പോള്‍ ശേഖരിക്കുന്നു എന്നതാണ് സന്തോഷ വാര്‍ത്ത. ഭാവിയില്‍ ഐസ് ഉരുകുന്നത് നന്നായി കണക്കാക്കാന്‍ ഈ ഡാറ്റ ഞങ്ങളെ സഹായിക്കും. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ, നമുക്ക് മോഡലുകള്‍ മെച്ചപ്പെടുത്താനും ആഗോള സമുദ്രനിരപ്പില്‍ നിന്നുള്ള വ്യതിയാനങ്ങളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വലിയ അനിശ്ചിതത്വം കുറയ്ക്കാനും കഴിയും.' തൈറ്റ്വസ് ഹിമാനികള്‍ യുകെയുടെ മൊത്തം വലുപ്പത്തേക്കാള്‍ അല്പം ചെറുതാണ്, വാഷിംഗ്ടണ്‍ സ്‌റ്റേറ്റിന്റെ ഏതാണ്ട് അതേ വലുപ്പമാണ് ഇതിനുള്ളത്. 4,000 മീറ്റര്‍ വരെ (13,100 അടി കനം) ഉയരമുള്ള ഇത് ആഗോള സമുദ്രനിരപ്പ് ഉയരുമെന്ന് പ്രവചിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

ചൂടാകുന്ന സമുദ്രത്തിന്റെ മുന്‍പില്‍ ഹിമാനികള്‍ പിന്നോട്ട് പോവുകയാണ്, കാരണം ഇത് സമുദ്രനിരപ്പില്‍ നിന്ന് രണ്ട് കിലോമീറ്ററില്‍ (1.2 മൈല്‍) താഴെയായി സ്ഥിതിചെയ്യുന്നു, അതേസമയം തീരത്ത് ഹിമാനിയുടെ അടിഭാഗം വളരെ ആഴമില്ലാത്തതാണ്. തൈറ്റ്വസ് ഹിമാനികള്‍ക്ക് 1970 കള്‍ മുതല്‍ ഗണ്യമായ ഫ്‌ലോ ആക്‌സിലറേഷന്‍ അനുഭവപ്പെട്ടതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. 1992 മുതല്‍ 2011 വരെ, തൈറ്റ്വസ് ഗ്രൗണ്ടിംഗ് ലൈനിന്റെ കേന്ദ്രം 14 കിലോമീറ്റര്‍ (ഒമ്പത് മൈല്‍) പിന്നോട്ട് പോയി. ഈ പ്രദേശത്ത് നിന്നുള്ള വാര്‍ഷിക ഐസ് ഡിസ്ചാര്‍ജ് 1973 ന് ശേഷം 77 ശതമാനം വര്‍ദ്ധിച്ചു.

click me!