നിഗൂഢ ലോഹതൂണ്‍ ഇത് ആദ്യമായി ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടു.!

By Web Team  |  First Published Dec 31, 2020, 10:35 PM IST

മണ്ണിൽ നിന്ന് ഉയർന്ന നിലയിലാണ് ലോഹത്തൂണെങ്കിലും ഭൂമി കുഴിച്ചതിന്റെ അടയാളങ്ങളൊന്നും ഇല്ല. വൈകീട്ട് ജോലി കഴിഞ്ഞ് പോകുന്നത് വരെ പാർക്കിൽ ഇത്തരമൊരു തൂൺ ഉണ്ടായിരുന്നില്ലെന്ന് പാര്‍ക്കിലെ സെക്യുരിറ്റി മാധ്യമങ്ങളോട് പറഞ്ഞു. 


അഹമ്മദാബാദ്: ലോകത്തിലെ വിവിധ ദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ട ലോഹത്തൂൺ ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടു. അഹമ്മദാബാദിലാണ് ലോഹത്തൂൺ ഉയർന്നിരിക്കുന്നത്. ആറ് അടി നീളമുള്ള ലോഹത്തൂൺ താൽതേജിലെ സിംഫണി പാർക്കിലാണ് കണ്ടെത്തിയിരിക്കുന്നത്. നിഗൂഢ ലോഹത്തൂൺ എന്നാണ് പ്രദേശവാസികൾ ഇതിന് നൽകിയിരിക്കുന്ന പേര്.

മണ്ണിൽ നിന്ന് ഉയർന്ന നിലയിലാണ് ലോഹത്തൂണെങ്കിലും ഭൂമി കുഴിച്ചതിന്റെ അടയാളങ്ങളൊന്നും ഇല്ല. വൈകീട്ട് ജോലി കഴിഞ്ഞ് പോകുന്നത് വരെ പാർക്കിൽ ഇത്തരമൊരു തൂൺ ഉണ്ടായിരുന്നില്ലെന്ന് പാര്‍ക്കിലെ സെക്യുരിറ്റി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ദിവസം ജോലിക്കെത്തിയപ്പെഴാണ് ലോഹത്തൂൺ കാണുന്നത്.

Latest Videos

ആദ്യം യുഎസ്എയിലെ യൂടായിലാണ് ലോഹത്തൂൺ കണ്ടെത്തിയത്. പിന്നാലെ റൊമാനിയയിലും ലോഹത്തൂൺ കണ്ടെത്തി. തുടര്‍ന്ന് അമേരിക്ക,യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും ലോഹതൂണിന്‍റെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് ചില കലാകാരന്മാരുടെ പണിയാണ് എന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്.

click me!