യൂട്രാക്റ്റ് യൂണിവേഴ്സിറ്റിയിലെ ഭൂമിയുടെ അന്തര്‍ഭാഗത്തെ സംബന്ധിച്ച് പഠനം നടത്തുന്ന ഗവേഷകരും, പാലിയോ ജിയോഗ്രഫിക്ക് വിഭാഗവും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഗോണ്ട്വാന റിസര്‍ച്ച് ജേര്‍ണലില്‍ ഈ മാസമാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
ലണ്ടന്‍: ഭൂമിയില്‍ ഇപ്പോള്‍ ഏഴ് ഭൂഖണ്ഡങ്ങള്‍ ഉണ്ടെന്നത് നമ്മുക്ക് എല്ലാം അറിയാം. മുന്‍പ് ഇവയെല്ലാം ഒന്നായിരുന്നു എന്നും കാലന്തരത്തില്‍ ഭൂമിയില്‍ സംഭവിച്ച മാറ്റങ്ങളാല്‍ ഇവ വേര്‍പിരിഞ്ഞാണ് ഇപ്പോള്‍ കാണുന്ന രീതിയില്‍ ഭൂഖണ്ഡങ്ങള്‍ രൂപപ്പെട്ടത് എന്നുമാണ് ഭൗമശാസ്ത്രം പറയുന്നത്. ഇപ്പോള്‍ ഇതാ ഭൂമിയില്‍ മറഞ്ഞിരിക്കുന്ന ഒരു ഭൂഖണ്ഡത്തെക്കുറിച്ച് ശാസ്ത്രലോകം പറയുന്നു.
ഗ്രേറ്റര്‍ അഡ്രിയ എന്ന് വിളിക്കുന്ന ഈ ഭൂഖണ്ഡം മെഡിറ്റേറിയന്‍ മേഖലയുടെ സങ്കീര്‍ണ്ണമായ ഭൂമിശാസ്ത്രത്തിന് കാരണം കൂടിയാണ് എന്നാണ് ശാസ്ത്രലോകം പറയുന്നത്. ഗ്രീന്‍ലാന്‍റിന്‍റെ വലിപ്പമാണ് ഈ ഭൂഖണ്ഡത്തിന് ഉള്ളത്. ഉത്തര ആഫ്രിക്കയില്‍ നിന്നും അടര്‍ന്നാണ് ഇത് ഉണ്ടായത്. 140 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഭൂഖണ്ഡ ഭാഗം ദക്ഷിണ യൂറോപ്പിന് അടിയിലായി പോയി. അതായത് ഇറാന്‍ മുതല്‍ സ്പെയിന്‍ വരെയുള്ള മലമടക്കുകളുടെയും കടലിന്‍റെ ആഴത്തിലും എല്ലാം സാന്നിധ്യമായി ഈ പ്രദേശം ഉണ്ടെന്നാണ് കണ്ടെത്തല്‍.
undefined
യൂട്രാക്റ്റ് യൂണിവേഴ്സിറ്റിയിലെ ഭൂമിയുടെ അന്തര്‍ഭാഗത്തെ സംബന്ധിച്ച് പഠനം നടത്തുന്ന ഗവേഷകരും, പാലിയോ ജിയോഗ്രഫിക്ക് വിഭാഗവും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഗോണ്ട്വാന റിസര്‍ച്ച് ജേര്‍ണലില്‍ ഈ മാസമാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
ദക്ഷിണ യൂറോപ്പിലെ പര്‍വ്വതങ്ങളുടെ ഉത്പത്തി സംബന്ധിച്ച പഠനങ്ങളാണ് ഉത്തര ആഫ്രിക്കയില്‍ നിന്നും അടര്‍ന്ന് 200 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടര്‍ന്ന് രൂപപ്പെട്ട ഭൂഖണ്ഡം എന്ന കണ്ടെത്തലിലേക്ക് നയിച്ചത്. ഇപ്പോഴും ഈ ഭൂഖണ്ഡത്തിന്‍റെ അവശേഷിക്കുന്ന ഭാഗം ദീര്‍ഘഖണ്‌ഡമാണ്. ഇത് ട്യൂറിന്‍ വഴി അഡ്രറ്റിക്ക് കടല്‍ വഴി നീങ്ങി ഇറ്റലി രൂപപ്പെടുന്ന പ്രദേശം വരെ നീളുന്നു. ഈ പ്രദേശത്തെ അഡ്രിയ എന്ന് പറയുന്നു. അതിനാല്‍ തന്നെ പുതിയ ഭൂഖണ്ഡത്തെ ഗ്രേറ്റര്‍ അഡ്രിയ എന്ന് പറയുന്നു.
എന്നാല്‍ ശാസ്ത്രലോകത്തിന്‍റെ അഭിപ്രായത്തില്‍ അപ്രത്യക്ഷമായ ഭൂഖണ്ഡങ്ങളില്‍ ആദ്യത്തെതോ അവസാനത്തെതോ അല്ല ഗ്രേറ്റര്‍ അഡ്രിയ. 2017 ല്‍ ഗവേഷകര്‍ ഇത്തരത്തില്‍ മൗറീഷ്യസിന് അടിയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരു ഭൂഖണ്ഡ പ്രദേശം കണ്ടെത്തിയിരുന്നു. 200 ദശലക്ഷം വര്‍ഷം മുന്‍പ് ഗോണ്ട്വാന എന്ന ഏക ഭൂഖണ്ഡത്തില്‍ നിന്നും വിഘടിച്ച പ്രദേശമായിരുന്നു ഇത്. ഇതിന് പിന്നാലെ സെപ്തംബര്‍ 2017 ല്‍ തന്നെ സീയാലാന്‍റിയ എന്ന ഒരു ഭൂഖണ്ഡ പ്രദേശം ദക്ഷിണ പസഫിക്കിന് അടിയില്‍ കണ്ടെത്തിരുന്നു.