ബാപ്സ് ഹിന്ദു മന്ദിര്‍ ഉദ്ഘാടനം; സ്വാമി മഹാരാജിന് വമ്പൻ വരവേൽപ്പ്, നേരിട്ടെത്തി സ്വീകരിച്ച് യുഎഇ മന്ത്രി

By Web TeamFirst Published Feb 6, 2024, 3:45 PM IST
Highlights

'യുഎഇയിലേക്ക് സ്വാഗതം, താങ്കളുടെ സാന്നിധ്യത്താല്‍ ഞങ്ങളുടെ രാജ്യം അനുഗ്രഹീതമായിരിക്കുന്നു. താങ്കളുടെ ദയ ഞങ്ങളെ സ്പര്‍ശിച്ചു. താങ്കളുടെ പ്രാര്‍ത്ഥന ഞങ്ങള്‍ അനുഭവിക്കുന്നു'- ശൈഖ് നഹ്യാന്‍ പറഞ്ഞു.

അബുദാബി: അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനെത്തിയ ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്തയുടെ ആത്മീയ നേതാവ് മഹന്ത് സ്വാമി മഹാരാജിന് അബുദാബിയില്‍ വന്‍ സ്വീകരണം. ഗുജറാത്തിലെ സൂറത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ അബുദാബി അല്‍ ബത്തീന്‍ വിമാനത്താവളത്തിലെത്തിയ സ്വാമി മഹാരാജിനെ യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അബുദാബി ബാപ്സ് ക്ഷേത്രമേധാവി സ്വാമി ബ്രഹ്മവിഹാരിദാസ്, മറ്റ് ക്ഷേത്ര ഭാരവാഹികൾ എന്നിവർ ചേര്‍ന്നാണ് സ്വീകരിച്ചത്. 

Latest Videos

'യുഎഇയിലേക്ക് സ്വാഗതം, താങ്കളുടെ സാന്നിധ്യത്താല്‍ ഞങ്ങളുടെ രാജ്യം അനുഗ്രഹീതമായിരിക്കുന്നു. താങ്കളുടെ ദയ ഞങ്ങളെ സ്പര്‍ശിച്ചു. താങ്കളുടെ പ്രാര്‍ത്ഥന ഞങ്ങള്‍ അനുഭവിക്കുന്നു'- ശൈഖ് നഹ്യാന്‍ പറഞ്ഞു. നിങ്ങളുടെ സ്നേഹവും ആദരവും സ്പര്‍ശിച്ചെന്നും യുഎഇയിലെ നേതാക്കള്‍ മികച്ചവരും നല്ലവരും വിശാല ഹൃദയമുള്ളവരുമാണെന്നും സ്വാമി മഹാരാജ് മറുപടി നല്‍കി. 

ഫെബ്രുവരി 14നാണ് ബാപ്സ് ഹിന്ദു മന്ദിറിന്‍റെ ഉദ്ഘാടനം. ഭ​ര​ണ, ആ​ത്മീ​യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ ചടങ്ങുകള്‍ അ​ര​ങ്ങേ​റു​ന്ന​ത്. രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ൽ പൂ​ജ ച​ട​ങ്ങു​ക​ളോ​ടെ ഏ​ഴ്​ ആ​രാ​ധ​ന മൂ​ർ​ത്തി​ക​ളെ പ്ര​തി​ഷ്​​ഠി​ക്കും. വൈ​കു​ന്നേ​ര​ത്തെ ച​ട​ങ്ങി​ലാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ന്‍റെ സ​മ​ർ​പ്പ​ണ​ച​ട​ങ്ങ്​ ന​ട​ക്കു​ക.

Read Also -  ശൈഖ് മുഹമ്മദ് നല്‍കിയ 27 ഏക്കറില്‍ കൂറ്റന്‍ ഹിന്ദു ക്ഷേത്രം, ഉദ്ഘാടനം മോദി; വിസ്മയമായി ബാപ്സ് ഹിന്ദു മന്ദിര്‍

ഓരോ എമിറേറ്റുകളെയും  പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിറിന്‍റെ മുഖ്യ ആകര്‍ഷണം. ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ  27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചത്. 2018ലാണ് ​ക്ഷേ​ത്ര നി​ര്‍മാ​ണ​ത്തി​ന് ശി​ല​യി​ട്ടത്. 2019 ഡിസംബറിലാണ് ബാപ്സ് ഹിന്ദു മന്ദിറിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. 32 മീ​റ്റ​ര്‍ ആ​ണ്​ ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​യ​രം. ശി​ലാ​രൂ​പ​ങ്ങ​ൾ കൊ​ണ്ട്​ നി​ർ​മി​ച്ച 96 തൂ​ണു​ക​ളാ​ണ്​ ക്ഷേ​ത്ര​ത്തി​ന​ക​ത്തു​ള്ള​ത്​. ഇ​ന്ത്യ​യി​ൽ നി​ന്നും ഇ​റ്റ​ലി​യി​ൽ നി​ന്നു​മു​ള്ള പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളുമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്.

പി​ങ്ക് മ​ണ​ല്‍ക്ക​ല്ലു​ക​ള്‍ 1000 വ​ര്‍ഷ​ത്തി​ലേ​റെ​ക്കാ​ലം ഈ​ടു നി​ല്‍ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്തുന്നത്. ഭൂ​ക​മ്പ​ങ്ങ​ളി​ൽ നി​ന്നു ​പോ​ലും സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ക്ഷേ​ത്ര​ത്തി​ന്‍റെ രൂ​പ​ക​ൽ​പ​ന. പു​രാ​ത​ന ഹൈ​ന്ദ​വ ക്ഷേ​ത്ര​ങ്ങ​ളു​ടെ മാ​തൃ​ക​ക​ള്‍ ഉ​ള്‍ക്കൊ​ണ്ടു​ള്ള ക്ഷേ​ത്രത്തിന്‍റെ നിര്‍മ്മാണത്തിന് ഹൈ​ന്ദ​വ പു​രാ​ണ​ങ്ങ​ളു​ടെ​യും ഐ​തി​ഹ്യ​ങ്ങ​ളു​ടെ​യും ക​ഥ​ക​ള്‍ കൊ​ത്തി​യ ക​ല്ലു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചത്. ഫെ​ബ്രു​വ​രി 18 മു​ത​ൽ പൊ​തു ജ​ന​ങ്ങ​ൾ​ക്ക് ക്ഷേത്ര​ സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ക്കു​മെ​ങ്കി​ലും മാ​ർ​ച്ച്​ ഒ​ന്നു​മു​ത​ലാ​ണ്​ പൂ​ർ​ണമായ തോ​തി​ൽ സ​ന്ദ​ർ​ശ​നം അനുവദിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!