ആന്ധ്രാപ്രദേശ്, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്.
റിയാദ്: സൗദി തെക്കൻ പ്രവിശ്യയിലെ ഖമീസ് മുശൈത്തിനടുത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച ആന്ധ്രാപ്രദേശ് സ്വദേശി ഹബീബുല്ല ബാഷയുടെയും രോഗം മൂലം മരിച്ച തിരുവനന്തപുരം അനവൂർ സ്വദേശി സുരേഷിന്‍റെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി. വാദി ബിൻ ഹഷ്ബല്‍ ഹീമ റോഡിൽ ഹബീബുല്ല ബാഷ ഓടിച്ച ട്രയ്ലർ കുന്നിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം.
അബഹയിൽനിന്ന് മൃതദേഹം സൗദി എയർലൈൻസ് വിമാനത്തിൽ ബംഗളുരുവിൽ എത്തിച്ചു.
മൂന്ന് മാസം മുമ്പാണ് തിരുവനന്തപുരം അനവൂർ സ്വദേശി സുരേഷ് അബഹയിൽ മരിച്ചത്. മൃതദേഹം ബുധനാഴ്ച്ച നാട്ടിലെത്തും. അബഹയിൽനിന്നും ജിദ്ദ, ഡൽഹി വഴി ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിക്കുക. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം അംഗം ഇബ്രാഹിം പട്ടാമ്പി, ഷമീർ ഇബ്രാഹിം, ശിഹാബുദ്ധീൻ മാട്ടുമ്മൽ, പാച്ചി എന്നിവർ രംഗത്തുണ്ടായിരുന്നു.
undefined
Read Also - 17 വർഷമായി പ്രവാസി, ജോലിക്കിടെ ഹൃദയാഘാതം; മലയാളി യുവാവ് സൗദിയിൽ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം