ലുങ്കിയും ബ്ലൗസും ധരിച്ച് ലണ്ടന്‍ തെരുവില്‍ മലയാളി പെണ്‍കുട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

By Web TeamFirst Published Dec 2, 2023, 7:35 PM IST
Highlights

ലണ്ടന്‍ തെരുവുകളില്‍ ലുങ്കിയും ബ്ലൗസും തോര്‍ത്തും ധരിച്ച് ഒരു സുന്ദരി പെണ്‍കുട്ടി നില്‍ക്കുന്നു.  ഈ ഫോട്ടോസാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വളരെ കൗതുകത്തോടെയാണ് സോഷ്യല്‍ മീഡിയ ഈ ഫോട്ടോഷൂട്ടിനെ ഏറ്റെടുത്തത്.

ഇത് ഫോട്ടോഷൂട്ടുകളുടെ കാലമാണ്. വ്യത്യസ്തമായ കൺസപ്റ്റുകളിലൂടെ ഫോട്ടോഷൂട്ട് നടത്തി പ്രശസ്തരായവരും ഏറെ. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാവാറുമുണ്ട്. എന്നാല്‍ ലണ്ടനില്‍ നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ  ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. വെറും ഫോട്ടോഷൂട്ടല്ല, മലയാളി പെണ്‍കുട്ടിയുടെ 'തനി നാടന്‍' ലുക്കിലെ ഫോട്ടോഷൂട്ടാണിത്.

ലണ്ടന്‍ തെരുവുകളില്‍ ലുങ്കിയും ബ്ലൗസും തോര്‍ത്തും ധരിച്ച് ഒരു സുന്ദരി പെണ്‍കുട്ടി നില്‍ക്കുന്നു.  ഈ ഫോട്ടോസാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വളരെ കൗതുകത്തോടെയാണ് സോഷ്യല്‍ മീഡിയ ഈ ഫോട്ടോഷൂട്ടിനെ ഏറ്റെടുത്തത്. ഫോട്ടോഷൂട്ടിന് മോഡലായത് കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനിയായ വിന്യ രാജ് ആണ്.

Latest Videos

ലൂട്ടനില്‍ താമസിക്കുന്ന എം എസ് സി ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയാണ് വിന്യ. രണ്ടു വര്‍ഷമായി യുകെയിലാണ് താമസം.ബെറ്റര്‍ ഫ്രെയിംസ് ഫോട്ടോഗ്രഫി യുകെ എന്ന സ്ഥാപനത്തിന്റെ പാര്‍ട്ണറായ മലയാളി ഫോട്ടോഗ്രാഫര്‍ സാജു അത്താണിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ബെറ്റര്‍ ഫ്രെയിംസ് ഫോട്ടോഗ്രഫിയും വിന്യയും ഇൻസ്റ്റാഗ്രാമിൽ ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. 

Read Also-  'മോദി, മോദി...അബ്കി ബാര്‍ മോദി സര്‍ക്കാര്‍'; ദുബൈയിലെത്തിയ മോദിക്ക് ജയ് വിളിച്ച് പ്രവാസി ഇന്ത്യക്കാർ, വീഡിയോ

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല! A23a യുടെ സ്ഥാനമാറ്റം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമോ? വിദഗ്ദർ പറയുന്നതിങ്ങനെ

ലണ്ടൻ: ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയ്ക്ക് സ്ഥാനമാറ്റം സംഭവിക്കുന്നതായി ശാസ്ത്രജ്ഞർ. A23a എന്ന മഞ്ഞുമലയാണ് 30 വർഷത്തോളം സമുദ്രത്തിന്റെ അടിത്തട്ടിൽ കുടുങ്ങിക്കിടന്നശേഷം ഇപ്പോൾ സ്വതന്ത്രമായി ചലിച്ചുതുടങ്ങിയതായി കണ്ടെത്തിയത്. ലണ്ടന്റെ രണ്ടിരട്ടി വലിപ്പമുള്ള ഈ മഞ്ഞുമല ഇപ്പോൾ ഒരു ബ്രിട്ടിഷ് ദ്വീപിന് സമീപത്തേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും വിദഗ്ധർ പറയുന്നു.

അന്റാർട്ടിക് തീരപ്രദേശത്തുനിന്നാണ് ഈ മഞ്ഞുമല അടർന്നുമാറിയത്. 1986 ലായിരുന്നു ഇത്. അന്ന് അടർന്നുമാറിയ ഈ ഭാഗം സമുദ്രത്തിന്റെ അടിത്തട്ടിൽ പതിക്കുകയും ഐസ് ദ്വീപായി മരുകയുമായിരുന്നു. 3,884 ചതുരശ്ര കിലോമീറ്റർ വലുപ്പമുള്ള ഈ മഞ്ഞുമലയുടെ കനം 399 മീറ്റർ ആണ്. ഇപ്പോഴുള്ള ഈ സ്ഥാനമാറ്റത്തിന്റെ കാരണമായി പറയപ്പെടുന്നത് അതിശക്തമായ കാറ്റും പ്രവാഹങ്ങളും ആണ്. ഈ മഞ്ഞുമലയ്ക്ക് സ്ഥാനമാറ്റം സംഭവിക്കുന്നുണ്ടെന്ന് ആദ്യമായി കണ്ടെത്തിയത് 2020 ലായിരുന്നു.

A23a സൗത്ത് ജോർജിയ്ക്ക് സമീപം കുടുങ്ങുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. പക്ഷെ അങ്ങനെ സംഭവിച്ചാൽ ഗുരുതരമായ ചില പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. ജോർജിയയിൽ വസിക്കുന്ന ദശലക്ഷക്കണക്കിന് സീലുകളുടെയും പെൻഗ്വിനുകളുടെയും ജീവന് ഇത് ഭീഷണിയാകുമെന്നാണ് വിദഗ്ദർ പറയുന്നത്. ഇത്ര വലിയ മഞ്ഞുമല ഇവിടേക്കെത്തുന്നതോടെ പെൻഗ്വിനുകൾക്കും  സീലുകൾക്കും മറ്റും തീറ്റ തേടാൻ ബുദ്ധിമുട്ടുണ്ടാവുകയും അവ കൂട്ടമായി കൊല്ലപ്പെടുകയും ചെയ്തേക്കാം. എന്നാൽ കാലക്രമേണ ഈ മഞ്ഞുമല ഉരുകുമെന്നുകൂടി വിദഗ്ധർ പറയുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!