വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിൽ ഇന്ന് ഒമാനിൽ നിന്ന് രണ്ടു വിമാന സർവീസുകൾ യാത്രക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടു.
മസ്കത്ത്: വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിൽ ഇന്ന് ഒമാനിൽ നിന്ന് രണ്ടു വിമാന സർവീസുകൾ യാത്രക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടു. മസ്കറ്റിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് ഐഎക്സ് 350 വിമാനത്തിൽ 180 മുതിർന്നവരും ആറ് കുട്ടികളും ഉൾപ്പെടെ 186 യാത്രക്കാർ ഉണ്ടായിരുന്നു.
ദില്ലിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് ഐ എക്സ് 554 വിമാനത്തിൽ കുട്ടികൾ ഉൾപ്പെടെ 181 പേരും ഉണ്ടായിരുന്നുവെന്ന് മസ്കറ്റ് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അനുജ് സ്വരൂജ് അറിയിച്ചു.വന്ദേഭാരത് മിഷന്റെ ഭാഗമായി ഇതിനകം ഒൻപതു വിമാന സർവീസുകളാണ് ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുള്ളത്. ഇതിലൂടെ 1637 പേർക്ക് നാട്ടിൽ മടങ്ങിയെത്തുവാൻ കഴിഞ്ഞതായും മസ്കറ്റ് ഇന്ത്യൻ എംബസ്സി വ്യക്തമാക്കി .