ഷോപ്പിങ് മാളിൽ കറങ്ങിനടക്കും, തിരക്കിൽ തനിസ്വരൂപം പുറത്തുവരും; പരാതിക്ക് പിന്നാലെ ആളെ പൊക്കി കുവൈത്ത് പൊലീസ്

By Web Team  |  First Published Nov 27, 2024, 1:01 PM IST

നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അധികൃതര്‍ പ്രതിയെ തിരിച്ചറിഞ്ഞത്. 


കുവൈത്ത് സിറ്റി: ഷോപ്പിങ് മാളില്‍ വെച്ച് യുവതിയോട് അശ്ലീല ആംഗ്യങ്ങള്‍ കാണിച്ച പ്രവാസിയെ അറസ്റ്റ് ചെയ്തു.  കുവൈത്തിലെ ഹവല്ലി ഗവര്‍ണറേറ്റിലെ ഒരു ഷോപ്പിങ് മാളിലാണ് സംഭവം ഉണ്ടായത്.

മോശം ആംഗ്യങ്ങൾ കാണിച്ചതിന് സാല്‍വ ഡിറ്റക്ടീവുകള്‍ ശനിയാഴ്ചയാണ് അറബ് പ്രവാസിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. ഒരു അജ്ഞാത യുവാവിനെതിരെ സ്ത്രീകളിൽ ഒരാൾ പരാതി നൽകിയതിനെ തുടർന്നാണ് കേസ് എടുത്തതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സാൽവ ഡിറ്റക്ടീവുകൾ ഉടൻ ഒരു സുരക്ഷാ സംഘം രൂപീകരിച്ചു. തുടര്‍ന്ന് നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുകയും പ്രതിയെ തിരിച്ചറിയുകയുമായിരുന്നു.  പ്രതിയെ തിരിച്ചറിയാനും കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ഡിറ്റക്ടീവുകൾക്ക് കഴിഞ്ഞുവെന്നും സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

Latest Videos

Read Also - ഇന്ത്യക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് പണം തട്ടിയെടുത്തു; പാകിസ്ഥാനി യുവാവ് സൗദിയില്‍ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!