യൂണിയൻ കോപും ദുബായ് വിമെൻസ് അസോസിയേഷനും ധാരണാപത്രം ഒപ്പുവച്ചു 

By Web TeamFirst Published Jul 24, 2023, 12:23 PM IST
Highlights

. ഭിന്നശേഷിക്കാരുടെ ആശയങ്ങൾക്കും ആ​ഗ്രഹങ്ങൾക്കും പിന്തുണ നൽകാനും അവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിക്ക് കഴിയും

ദുബായ് വിമെൻസ് അസോസിയേഷനുമായി ധാരണാപത്രം ഒപ്പിട്ട് യൂണിയൻ കോപ്. അവർ ചാലഞ്ചെസ് മേക് ദി ഡിഫറൻസ് (Our Challenges Make the Difference) പദ്ധതിയുമായി സഹകരിക്കും.

ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകുന്ന പദ്ധതിയാണിത്. ഭിന്നശേഷിക്കാരുടെ ആശയങ്ങൾക്കും ആ​ഗ്രഹങ്ങൾക്കും പിന്തുണ നൽകാനും അവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിക്ക് കഴിയും.

Latest Videos

യൂണിയൻ കോപിന് വേണ്ടി മാനേജിങ് ഡയറക്ടർ അബ്ദുള്ള മുഹമ്മദ് റാഫീ ദല്ലാലും ദുബായ് വിമെൻസ് അസോസിയേഷന് വേണ്ടി ഡയറക്ടർ ഫാത്തിമ അഹ്മദ് അൽ അബ്ദുള്ളയുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

പൊതുക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പിന്തുണയ്ക്കുക എന്ന തങ്ങളുടെ ലക്ഷ്യത്തിന്റെ ഭാ​ഗമാണ് പദ്ധതിയെന്ന് അബ്ദുള്ള മുഹമ്മദ് റാഫീ ദല്ലാൽ പറഞ്ഞു. ഭാവിയിലേക്ക് മികച്ച നേതൃപാടവമുള്ള തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാ​ഗമാണ് ധാരണാപത്രമെന്ന് ഫാത്തിമ അഹ്മദ് അൽ അബ്ദുള്ള പറഞ്ഞു.

click me!