അസാധാരണമായ ലോഡുകളാണെങ്കിൽ അതോറിറ്റിയുടെ വെബ്സൈറ്റിൽ അപേക്ഷിച്ച് പെര്‍മിറ്റ് നേടേണ്ടതുണ്ട്.
റിയാദ്: ജിദ്ദയിൽ നിന്ന് റിയാദിലേക്ക് കൂറ്റൻ വിമാനങ്ങൾ കരമാർഗം എത്തിച്ചത് സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. ഈ സാഹചര്യത്തിൽ സൗദി അറേബ്യയിലെ റോഡുകളുടെ മികവ് വ്യക്തമാക്കി അധികൃതർ. സൗദി അറേബ്യയിലെ റോഡുകൾ ഏതുതരം ഭാരങ്ങളും കൊണ്ടുപോകാൻ സജ്ജമാണെന്ന് സൗദി റോഡ് അതോറിറ്റി പറഞ്ഞു. ആർട്ടിക്കിൾ 23 അനുസരിച്ചുള്ള അളവുകളിലും ഭാരത്തിലുമുള്ള ലോഡുകൾ വഹിക്കാനുള്ള കഴിവുമുണ്ട്.
എന്നാൽ അസാധാരണമായ ലോഡുകളാണെങ്കിൽ അതോറിറ്റിയുടെ വെബ്സൈറ്റിൽ അപേക്ഷിച്ച് പെർമിറ്റ് നേടിയശേഷമായിരിക്കണം അത്തരത്തിലുള്ള ലോഡുകൾ കൊണ്ടുപോകേണ്ടത്. സുപ്രധാന മേഖലകൾക്ക് ആവശ്യവുമായ ലോഡുകൾ കൊണ്ടുപോകാൻ പ്രാപ്തമാക്കുകയാണ് ഈ പെർമിറ്റുകളുടെ ലക്ഷ്യമെന്ന് അതോറിറ്റി വിശദീകരിച്ചു.
undefined
Read Also - മണം പുറത്തേക്ക് വരാത്ത രീതിയില്‍ കംപ്രസ്സ് ചെയ്ത് പാക്കിങ്; പുതിയ വഴി ഒത്തില്ല, പിടികൂടിയത് 54 കിലോ കഞ്ചാവ്!
വിനോദ സഞ്ചാരത്തെയും വാണിജ്യമേഖലയെയും പിന്തുണയ്ക്കുന്നതിനൊപ്പം ലോജിസ്റ്റിക്കൽ നീക്കങ്ങൾ സാധ്യമാക്കുന്നതിനാണ് ഈ പെർമിറ്റ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. കണക്ടിവിറ്റി സൂചികയിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള സൗദിക്ക് ഒരു വലിയ റോഡ് ശൃംഖലയുണ്ടെന്ന് അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. ആഗോള ലോജിസ്റ്റിക്‌സ് കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കുന്നതിനും ‘വിഷൻ 2030’െൻറ വെളിച്ചത്തിൽ സമഗ്രമായ നവോത്ഥാനത്തെ പിന്തുണയ്ക്കുന്ന വിധത്തിൽ ചരക്ക്, ലോജിസ്റ്റിക്‌സ് നീക്കത്തെ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്നും അതോറിറ്റി പറഞ്ഞു. റിയാദ് ബൊളിവാഡിൽ എത്തിക്കുന്നതിനായി അടുത്തിടെയാണ് സൗദി എയർലൈൻസിന് വേണ്ടി കരമാർഗം മൂന്ന് വിമാനങ്ങൾ കയറ്റിയയച്ചത്.
ജിദ്ദയിൽ നിന്ന് റിയാദിലേക്ക് ആയിരം കിലോമീറ്ററിലധികം കരമാർഗം മൂന്ന് ബോയിങ് 777 കൂറ്റൻ വിമാനങ്ങളുടെ യാത്ര സൗദി മാധ്യമങ്ങൾ വൻപ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിൽ അത് വൈറലാകുയും ചെയ്തു. സൗദി റോഡുകളുടെ മികവ് എടുത്തുകാണിക്കുന്നതാണ് കരമാർഗമുള്ള മൂന്ന് കൂറ്റൻ വിമാനങ്ങളുടെ യാത്ര. സൗദി വിനോദ അതോറിറ്റി ചെയർമാനായ തുർക്കി ആലുശൈഖിെൻറ ഫോളോ-അപ്പിന് കീഴിൽ റിയാദ് സീസണിെൻറ വികസനത്തിെൻറയും പുതുക്കലിെൻറയും ചട്ടക്കൂടിനുള്ളിലാണ് മൂന്ന് വിമാനങ്ങൾ കരമാർഗം റിയാദിലെത്തിക്കുന്നത്. റെസ്റ്റോറൻറുകളായും മാറ്റുന്ന ഇൗ വിമാനങ്ങൾ റിയാദ് സീസണിന് മറ്റൊരു മാനം നൽകുകയും ആളുകൾക്ക് പുതിയൊരു അനുഭവം നൽകുകയും ചെയ്യും.
(ഫോട്ടോ: സൗദിയ വിമാനങ്ങൾ ജിദ്ദയിൽനിന്ന് റിയാദിലേക്ക് റോഡ് മാർഗം കൊണ്ടുവന്നപ്പോൾ)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം