ആംബുലന്‍സുകൾക്ക് തടസ്സമുണ്ടാക്കും വിധം പിന്തുടരുന്നത് നിയമലംഘനം; 900 റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി

By Web Team  |  First Published Sep 16, 2024, 6:48 PM IST

ട്രാഫിക്കിൽ അവർക്ക് മുൻഗണന നൽകണമെന്നും ആളുകളുടെ ജീവൻ രക്ഷിക്കാൻ മാറികൊടുക്കണമെന്നും ട്രാഫിക് അധികൃതർ പൊതുജനങ്ങളോട് പറഞ്ഞു.


റിയാദ്: രാജ്യത്തെ വിവിധ റോഡുകളിൽ അലാറങ്ങൾ മുഴക്കി ആംബുലൻസ് പോലുള്ള അടിയന്തിര വാഹനങ്ങൾ സഞ്ചരിക്കുേമ്പാൾ അവക്ക് ശല്യമുണ്ടാകും വിധം പിന്തുടരുന്നത് നിയമലംഘനമാണ് ജനറൽ ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. ആംബുലൻസുകളും അഗ്നിശമന വാഹനങ്ങളും ഉൾപ്പെടെയുള്ള അടിയന്തിര സേവന വാഹനങ്ങൾ പിന്തുടരുന്നത് പിഴ ചുമത്താവുന്ന ട്രാഫിക് ലംഘനമായി കണക്കാക്കും. നിയമലംഘകർക്ക് 500 മുതൽ 900 റിയാൽ വരെ പിഴ ചുമത്തും.

Read Also - 1,000 കിലോമീറ്ററിലേറെ കരമാർഗം മൂന്ന് കൂറ്റൻ ബോയിങ് വിമാനങ്ങൾ; തകരില്ല, പൊട്ടിപൊളിയില്ല, ഇത് സൗദിയിലെ റോഡ്!

Latest Videos

undefined

രക്ഷാദൗത്യങ്ങൾ നിർവഹിക്കുന്ന എമർജൻസി വാഹനങ്ങളെ പിന്തുടരുന്നത് അപരിഷ്‌കൃതമായ പെരുമാറ്റമാണ്. ട്രാഫിക്കിൽ അവർക്ക് മുൻഗണന നൽകണമെന്നും ആളുകളുടെ ജീവൻ രക്ഷിക്കാൻ മാറികൊടുക്കണമെന്നും ട്രാഫിക് അധികൃതർ പൊതുജനങ്ങളോട് പറഞ്ഞു. നിയമം അനുശാസിക്കുന്ന പിഴകൾ പ്രയോഗിച്ച് നിയമലംഘകരെ തടയാനാണ് ആവർത്തിച്ചുള്ള മുന്നറിയിപ്പുകളിലൂടെ  ട്രാഫിക് വകുപ്പ് ശ്രമിക്കുന്നത്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഉപയോഗിക്കുന്നവരുടെ ജീവൻ രക്ഷിക്കുന്നതിനുമാണ് ഈ നിയന്ത്രണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!