മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന സാധാരണയായി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തി വരാറുള്ളതാണ്.
അബുദാബി: മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തണമെന്ന് ആഹ്വാനം ചെയ്ത് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ചൊവ്വാഴ്ചയാണ് ശൈഖ് മുഹമ്മദ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
അറബിയില്‍ സലാത് അല്‍ ഇസ്തിസ്ഖ എന്ന് അറിയപ്പെടുന്ന മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന, ഡിസംബര്‍ 7ന് നിര്‍വ്വഹിക്കാനാണ് ആഹ്വാനം. ഡിസംബര്‍ ഏഴിന് രാവിലെ 11 മണിക്കാണ് പ്രാര്‍ത്ഥന നടത്തുക. ഇതിന് മുമ്പ് 2022ലാണ് മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്തിരുന്നത്.
Read Also - കടയിൽ നിന്ന് കാണാതായത് 3.3 കോടി രൂപയുടെ ആഭരണങ്ങൾ; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ വമ്പൻ ട്വിസ്റ്റ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം