പ്രവാസി മലയാളി റിയാദിൽ മരിച്ചു

By Web Team  |  First Published Dec 4, 2024, 5:48 PM IST

സൗദി അറേബ്യയിലെ റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മലയാളി മരിച്ചു.


റിയാദ്: പാലക്കാട്‌ മൂലങ്കോട് കിഴക്കഞ്ചേരി കുന്നംകാട് മളിയേക്കൽ വീട്ടിൽ സൈദ് മുഹമ്മദ്‌ (45) റിയാദ് എക്സിറ്റ് ഒമ്പതിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ മരിച്ചു. ഏഴ് വർഷമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

പരേതരായ മുഹമ്മദ്‌, ആമീന എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ജമീല, മക്കൾ: മുഹമ്മദ്‌ അനസ്, മുഹമ്മദ്‌ അജ്മൽ, അൻസിയ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ സഹോദരൻ ഹുസൈൻ, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഹാഷിം തോട്ടത്തിൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

Latest Videos

Read Also - ശമ്പള കുടിശ്ശിക കൈപ്പറ്റിയെന്ന് കമ്പനിയുടെ വാദം; ചെലവിന് പോലും വകയില്ലാതെ ദുരിതത്തിലായ 3 മലയാളികൾ നാട്ടിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!