യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വില കുറയും

By Web TeamFirst Published Nov 30, 2023, 6:51 PM IST
Highlights

2023 ഡിസംബര്‍ മാസത്തിലേക്കുള്ള ഇന്ധനവിലയാണ് പ്രഖ്യാപിച്ചത്. 

അബുദാബി: യുഎഇയില്‍ അടുത്ത മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. 2023 ഡിസംബര്‍ മാസത്തിലേക്കുള്ള ഇന്ധനവിലയാണ് പ്രഖ്യാപിച്ചത്. 

സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.96 ദിര്‍ഹമായി കുറയും. നവംബറില്‍ 3.03 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍  95 പെട്രോളിന് ലിറ്ററിന് 2.85 ദിര്‍ഹമാണ് പുതിയ വില. 2.92 ദിര്‍ഹമായിരുന്നു നവംബര്‍ മാസത്തിലെ വില. ഇ പല്‌സ് 91  പെട്രോളിന് ലിറ്ററിന്  2.77 ദിര്‍ഹമാണ് ഡിസംബറിലെ വില. നവംബറില്‍ ഇത് 2.85 ദിര്‍ഹമായിരുന്നു. ഡീസല്‍ ലിറ്ററിന് 3.19 ദിര്‍ഹമാണ് ഡിസംബറിലെ വില. 3.42 ദിര്‍ഹമായിരുന്നു നവംബര്‍ മാസത്തിലെ വില. 

Latest Videos

Read Also - 90,000 രൂപ ശമ്പളം, സൗജന്യ താമസസൗകര്യം; ഉദ്യോഗാർഥികളേ, മികച്ച തൊഴിലവസരം, അഭിമുഖം ഓണ്‍ലൈനായി

യുഎഇ ദേശീയ ദിനം; 1,249 തടവുകാരെ മോചിപ്പിക്കാന്‍ ദുബൈ ഭരണാധികാരിയുടെ ഉത്തരവ്

ദുബൈ: യുഎഇയുടെ 52-ാമത് ദേശീയ ദിനാഘോഷങ്ങള്‍ പ്രമാണിച്ച് 1,249 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. തടവുകാലത്ത് നല്ല പെരുമാറ്റം കാഴ്ചവെച്ചവര്‍ക്കും എല്ലാ നിബന്ധനകള്‍ പാലിച്ചവര്‍ക്കുമാണ് മാപ്പു നല്‍കുക. വിവിധ രാജ്യക്കാരായ തടവുകാര്‍ക്കാണ് മോചനം ലഭിക്കുക.

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് നേരത്തെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 1,018 തടവുകാര്‍ക്കും ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 475 തടവുകാര്‍ക്കും മാപ്പു നല്‍കിയിരുന്നു. ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി 113 തടവുകാർക്കും അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നു െഎമി 143 പേർക്കും മാപ്പ് നൽകിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!