ഗ്രാൻഡ് മോസ്കിൽ പുതിയ രണ്ട് ഹെലിപാഡുകൾ, എയർ ആംബുലൻസിന്റെ പരീക്ഷണ ലാൻഡിങ് വിജയകരം

സൗദി റെഡ് ക്രസന്റ് അതോറിറ്റിയാണ് പുതിയ ഹെലിപാഡുകൾ ആരംഭിച്ചത്

Two new helipads at the Grand Mosque, air ambulance test landing successful

മക്ക: മക്കയിലെ ​ഗ്രാൻഡ് മോസ്കിൽ പുതിയ രണ്ട് ആധുനിക ഹെലിപാഡുകൾ കൂടി തുറന്നു. അടിയന്തിര മെഡിക്കൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനായാണ് സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ പുതിയ ഹെലിപാഡുകൾ ആരംഭിച്ചത്. ഇവിടെ നടത്തിയ എമർജൻസി എയർ ആംബുലൻസിന്റെ പരീക്ഷണ ലാൻഡിങ്ങും വിജയകരമായിരുന്നെന്ന് അധികൃതർ അറിയിച്ചു. 

ഹജ്ജ് സീസണിലെ തിരക്ക് കണക്കിലെടുത്ത്, ഇവിടെയെത്തുന്ന തീർത്ഥാടകർക്കും വിശ്വാസികൾക്കും ആവശ്യമായ ആരോ​ഗ്യ സേവനങ്ങൾ നൽകുന്നത് കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് സൗദിയിലെ ഓദ്യോ​ഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ആധുനിക ഹെലിപ്പാഡ് എയർ ആംബുലൻസ് പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുകയും രോ​ഗികളുടെ വേ​ഗത്തിലുള്ള ഒഴിപ്പിക്കലിനും സഹായിക്കുന്നു.

Latest Videos

read more: സൗദി അറേബ്യയിൽ ഞായറാഴ്ച ഈദുൽ ഫിത്വറിന് സാധ്യത

vuukle one pixel image
click me!