കുവൈത്ത് ഇന്ത്യൻ സിംഗേർസ് വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമവും പൊതുയോഗവും സംഘടിപ്പിച്ചു

കുവൈത്തിലെ മലയാളി പാട്ടുകാരുടെ കൂട്ടായ്മയാണ് കുവൈത്ത് ഇന്ത്യൻ സിംഗേർസ് വെൽഫേർ അസോസിയേഷൻ. 

kuwait indian singers welfare association arranged iftar meet

കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി പാട്ടുകാരുടെ കൂട്ടായ്മയായ കുവൈത്ത് ഇന്ത്യൻ സിംഗേർസ് വെൽഫെയർ അസോസിയേഷൻ ( kiswa) നേതൃത്വത്തിൽ ഇഫ്താർ സംഗമവും പൊതുയോഗവും മംഗഫിൽ പ്രസിഡന്റ്‌ സ്റ്റീഫൻ ദേവസിയുടെ അധ്യക്ഷതയിൽചേർന്നു. കുവൈത്തിലെ സാമൂഹ്യ പ്രവർത്തകൻ സത്താർ കുന്നിൽ റമദാൻ സന്ദേശം നൽകി.

തൻ്റെ ചുറ്റുമുള്ള മനുഷ്യൻ്റെ വേദന സ്വന്തം വേദനയായി മറുകയും അത് പരിഹരിക്കാൻ ഇടപെടുകയും ചെയ്യുമ്പോഴാണ് ഒരാൾ യാഥാർത്ഥ വിശ്വാസിയാകുന്നതെന്നും നൈമിഷികമായ ജീവിതത്തിൽ നന്മകൾ ചെയ്യാൻ സമയം കണ്ടെത്തണമെന്നും സത്താർ കുന്നിൽ തന്റെ പ്രസംഗത്തിൽ പറഞ്ഞു. സിന്ധു രമേശ്‌ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി ബിനോയ്‌ ജോണി സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർഅനുരാജ്ശ്രീധരൻനന്ദിയുംപറഞ്ഞു. യാസർ കരിങ്കല്ലത്താനി പരിപാടികൾ ഏകോപിപ്പിച്ചു' തുടർന്ന് നടന്ന വാർഷിക സമ്മേളനത്തിൽ സംഘടനയുടെ ഭാരവാഹികളെ പുനസംഘടിപ്പിച്ചു' കിഷോർ ആർ മേനോൻ ( പ്രസിഡന്റ്‌ ) റാഫി കല്ലായി, സുമിത നായർ ( വൈസ് പ്രസിഡന്റ് ) ബിനോയ്‌ ജോണി ( ജനറൽ സെക്രട്ടറി ) അനുരാജ് ശ്രീധരൻ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!