റമദാന്‍റെ 27-ാം രാവിൽ കുവൈത്ത് ഗ്രാൻഡ് മോസ്കിൽ ഒത്തുകൂടിയത് പതിനായിരക്കണക്കിന് വിശ്വാസികൾ

പ്രധാന ആരാധന കേന്ദ്രമായ ഗ്രാൻഡ് മോസ്‌കിൽ വലിയ ജനക്കൂട്ടമാണ് റമദാന്‍റെ 27-ാം രാവിലെത്തിയത്.

thousands of people visited grand mosque in kuwait on 27th day of ramadan

കുവൈത്ത് സിറ്റി: കുവൈത്തിലെ പള്ളികളിൽ വ്യാഴാഴ്ച പുലർച്ചെ റമദാൻ 27-ാം രാവിൽ പതിനായിരക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനക്കായി  ഒത്തുകൂടി. റമദാനിൽ കുവൈത്തിലെ പ്രധാന ആരാധന കേന്ദ്രമായ ഗ്രാൻഡ് മോസ്‌കിൽ വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.

പള്ളിയോടു ചേർന്നുള്ള റോഡുകൾ അടച്ചുകൊണ്ട് അർദ്ധരാത്രിയോടെ ഖിയാം നമസ്കാരം ആരംഭിച്ചു. അടിയന്തര സേവനങ്ങളും നിരവധി സന്നദ്ധപ്രവർത്തകരും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി സ്ഥലത്തുണ്ടായിരുന്നു. ഗ്രാൻഡ് മോസ്‌കിൻ്റെ പ്രധാന പ്രാർത്ഥനാ ഹാളും മുറ്റവും പ്രാർത്ഥന ആരംഭിക്കുന്നതിന് മുമ്പുതന്നെ നിറഞ്ഞിരുന്നു, രാത്രി പുലർന്നപ്പോൾ വിശ്വാസികൾ നടപ്പാതകളിലേക്കും തെരുവുകളിലേക്കും വ്യാപിച്ചു. 

Latest Videos

Read Also -  ഇഫ്താർ ഭക്ഷണം എല്ലാവർക്കും; വിശുദ്ധ മാസത്തിൽ കാരുണ്യക്കടലായി കുവൈത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!