വിമാന ടിക്കറ്റെടുത്ത് നാട്ടിലേക്ക് പോകാനൊരുങ്ങി; യാത്രക്ക് മണിക്കൂറുകൾ മുമ്പ് പ്രവാസി മലയാളി യുവാവ് മരിച്ചു

നാട്ടിൽ പോയി ചികിത്സ തേടാമെന്ന ഉദ്ദേശ്യത്തോടെയാണ് ഇദ്ദേഹം വിമാനത്തിൽ ടിക്കറ്റെടുത്തതും യാത്രക്ക് ഒരുങ്ങിയതും. എന്നാല്‍ യാത്ര പുറപ്പെടാന്‍ മണിക്കൂറുകള്‍ മാതം ഉള്ളപ്പോൾ മരണപ്പെടുകയായിരുന്നു. 

malayali expatriate man died just hours before he was set to return to his homeland

റിയാദ്: വെള്ളിയാഴ്ച രാത്രി റിയാദിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പോകാൻ ടിക്കറ്റെടുത്ത് യാത്രക്ക് തയ്യാറായ മലയാളി യുവാവ് റിയാദിൽ മരിച്ചു. കോഴിക്കോട്, ഏലത്തൂർ, പുതിയനിറത്തു വെള്ളറക്കട്ടു സ്വദേശി മുഹമ്മദ് ഷെബീർ (27) ആണ് റിയാദ്, നസീമിലെ താമസസ്ഥലത്ത് മരിച്ചത്. 

ശാരീരിക അസ്വസ്ഥതകൾ കാരണം നാട്ടിൽ പോയി ചികിത്സ തേടാമെന്ന ഉദ്ദേശ്യത്തോടെയാണ് കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ ടിക്കറ്റെടുത്തതും യാത്രക്കൊരുങ്ങിയതും. ഏതാനും മണിക്കൂറുകൾ ബാക്കി നിൽക്കേയാണ് മരണം. പരേതരായ മുസ്തഫ, സുഹ്‌റ എന്നിവരാണ് മാതാപിതാക്കൾ. മൃതദേഹം നാട്ടിലയക്കാനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, നസീർ കണ്ണീരി, കോഴിക്കോട് ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ അലി അക്‌ബർ, റാഷീദ് ദയ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തീകരിക്കും.

Latest Videos

Read Also - ഏഴുമാസം മുമ്പ് ബിസിനസ് വിസയിൽ സൗദിയിലെത്തിയ മലയാളി യുവാവ് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!