ഏഴുമാസം മുമ്പ് ബിസിനസ് വിസയിൽ സൗദിയിലെത്തിയ മലയാളി യുവാവ് മരിച്ചു

ശാരീരിക അസ്വസ്ഥതയതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

malayali expatriate youth died in riyadh

റിയാദ്: ബിസിനസ് വിസയിൽ ഏഴുമാസം മുമ്പ് റിയാദിലെത്തിയ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ഹരിപ്പാട് മുട്ടം ചെപ്പാട് കൊല്ലന്തത്ത്‌ വീട്ടിൽ രാജീവ്‌ (29) ആണ് റിയാദ് ശുമൈസിയിലെ ദാറുൽ ശിഫ ആശുപത്രിയിൽ മരിച്ചത്. ബത്ഹയിലെ ഫിലിപ്പിനോ മാർക്കറ്റിലുള്ള ഫ്ലാറ്റിലാണ് താമസിക്കുന്നത്. 

വ്യാഴാഴ്ച രാത്രി ഒമ്പതോടെ ശാരീരിക അസ്വസ്ഥതയുണ്ടാവുകയും ഒപ്പമുണ്ടായിരുന്നവർ ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. നാട്ടിൽ ജിം ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു. വിജയൻ, പൊന്നമ്മ ദമ്പതികളുടെ മൂന്ന് ആൺമക്കളിൽ രണ്ടാമത്തെയാളാണ്. അടുത്ത ബന്ധു ആരോമൽ റിയാദിൽ ഒപ്പമുണ്ട്. മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള നിയമനടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, നസീർ കണ്ണീരി,  എന്നിവരുടെ നേതൃത്വത്തിൽ പൂർത്തീകരിക്കും.

Latest Videos

Read Also - ലഹരിക്ക് അടിമയായ മകൻ ക്രൂരമായി കൊലപ്പെടുത്തിയ പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!