കൊവിഡ് ബാധിച്ച് ഒമാനില്‍ രണ്ട് പേര്‍ കൂടി മരിച്ചു; രോഗികളുടെ എണ്ണത്തിലും വര്‍ധന

By Web Team  |  First Published May 22, 2020, 6:37 PM IST

പന്ത്രണ്ട് ഒമാന്‍ സ്വദേശികളും രണ്ട് മലയാളികളുള്‍പ്പെടെ 20 വിദേശികളുമാണ് കൊവിഡ് 19 മൂലം ഒമാനില്‍ മരിച്ചത്. 


മസ്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് രണ്ട് സ്വദേശികള്‍ കൂടി മരിച്ചു. 65ഉം 70ഉം വയസ്സുകളുള്ള രണ്ട് ഒമാന്‍ സ്വദേശികള്‍ കൂടി കൊവിഡ് 19 വൈറസ്  ബാധിച്ച് മരണപ്പെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പന്ത്രണ്ട് ഒമാന്‍ സ്വദേശികളും രണ്ട് മലയാളികളുള്‍പ്പെടെ 20 വിദേശികളുമാണ് കൊവിഡ് 19 മൂലം ഒമാനില്‍ മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 32 ആയി. അതേസമയം ഒമാനില്‍ ഇന്ന് 424 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 191സ്വദേശികളും 233 പേര്‍  വിദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ്  ബാധിച്ചവരുടെ എണ്ണം 6794  ലെത്തിയെന്നും 1821 പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

Latest Videos

undefined

ഗൾഫിൽ ഒരു മലയാളി കൂടി കൊവിഡിന് കീഴടങ്ങി, ഇന്ന് മാത്രം മരിച്ചത് മൂന്ന് മലയാളികള്‍

 

click me!