മലയാളി പൊളിയല്ലേ, ഭാഗ്യം തേടിയെത്തും! നീരജിന് ആദ്യ ടിക്കറ്റിൽ സമ്മാനം; കാൽ കിലോ സ്വർണം നേടി 2 മലയാളികൾ

By Web Team  |  First Published Nov 20, 2024, 3:44 PM IST

നറുക്കെടുപ്പിലൂടെ ഒരു രാത്രിയില്‍ ജീവിതം മാറിമറിഞ്ഞത് നിരവധി മലയാളികള്‍ക്കാണ്. 

two malayalis won 250 g 24k gold through big ticket

അബുദാബി: ഷാർജയിൽ താമസിക്കുന്ന മലയാളിയായ നീരജ് എം നായർ പത്രത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് ബിഗ് ടിക്കറ്റ് വാങ്ങാനും നറുക്കെടുപ്പില്‍ പങ്കെടുക്കാനും തീരുമാനിച്ചു. ഭാഗ്യം നീരജിന്‍റെ കൂടെയായിരുന്നു.  നീരജിന്‌ ആദ്യ ടിക്കറ്റിൽ തന്നെ സമ്മാനവും ലഭിച്ചു. ഇനിയും ബിഗ് ടിക്കറ്റ് കളിക്കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. 

നീരജ് ഉള്‍പ്പെടെ നിരവധി മലയാളികളാണ് ബിഗ് ടിക്കറ്റിലൂടെ കോടീശ്വരന്മാരായതും സമ്മാനങ്ങള്‍ നേടിയതും. ഈ മാസം ബിഗ് ടിക്കറ്റിന്‍റെ പ്രതിദിന നറുക്കെടുപ്പില്‍ 79,000 ദിര്‍ഹം (18 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) വിലമതിക്കുന്ന സ്വര്‍ണമാണ് നീരജ് ഉള്‍പ്പെടെ രണ്ട് മലയാളികള്‍ സമ്മാനമായി നേടിയത്. മലയാളികളായ നീരജ് എം നായര്‍ (36), ജസ്റ്റിന്‍ മാത്യു, തമിഴ്നാട് സ്വദേശി അനന്തപത്മനാഭന്‍ രംഗനാഥനാഥന്‍ (42), അനില്‍ ബാബു, മുംബൈ സ്വദേശിനി ഭാഗ്യശ്രീ ചന്ദന്‍ (42), വിജയഗോപാല്‍ ശിവ രാമലിംഗം എന്നിവരാണ് 250 ഗ്രാം 24 കാരറ്റ് സ്വര്‍ണം സമ്മാനമായി നേടിയ ഇന്ത്യക്കാര്‍.

Latest Videos

രണ്ട് മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയും ആണ് സമ്മാനം നേടിയത്. മലയാളിയായ ജസ്റ്റിൻ മാത്യു കഴിഞ്ഞ 15 വർഷമായി അബുദാബിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ്. സുഹൃത്തുക്കളുമായി ചേർന്ന് കഴിഞ്ഞ 10 വർഷമായി ബിഗ് ടിക്കറ്റ് വാങ്ങാറുണ്ടെങ്കിലും ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബിഗ് ടിക്കറ്റ് വാങ്ങി വരികയാണ് തമിഴ്നാട്ടില്‍ നിന്നുള്ള അനന്തപദ്മനാഭന്‍ രംഗനാഥന്‍. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ഇദ്ദേഹം അടുത്ത ബിഗ് ടിക്കറ്റ് വാങ്ങിയിട്ടുണ്ട്. യുഎഇയില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ അനില്‍ ഓണ്‍ലൈനായാണ് ടിക്കറ്റ് വാങ്ങിയത്. 

ബോംബെയിൽ നിന്നുള്ള ഭാഗ്യശ്രീ ചന്ദൻ യുഎഇയിൽ പ്രോപ്പർട്ടി ഡെവലപ്മെന്റ് കമ്പനിയിൽ അഡ്മിൻ ആണ്. സോഷ്യൽ മീഡിയ വഴിയാണ് ഭാഗ്യശ്രീ ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത്. കഴിഞ്ഞ 6 വർഷമായി കൂട്ടുകാരുമായി ചേർന്ന് ടിക്കറ്റ് വാങ്ങുന്നുണ്ട്. തുടർന്നും ബിഗ് ടിക്കറ്റ് വാങ്ങാനാണ് ഭാഗ്യശ്രീയുടെ തീരുമാനം. ബംഗ്ലാദേശിൽ നിന്നുള്ള മുഹമ്മദ് സൈഫുൽ ഇസ്ലാം മുഹമ്മദ് സലിം കഴിഞ്ഞ നാല് വർഷമായി അബുദാബിയിലാണ് താമസം. രണ്ടു വർഷമായി സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റ് വാങ്ങുന്നു. സമ്മാനതുക വീട്ടിലേക്ക് അയക്കാനാണ് മുഹമ്മദ് ഉദ്ദേശിക്കുന്നത്. യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരനായ വിജയ ഗോപാൽ ശിവ രാമലിംഗം ഓൺലൈൻ ആയാണ് ടിക്കറ്റ് വാങ്ങിയത്.  നവംബർ 8 മുതൽ 14 വരെ നടന്ന നറുക്കെടുപ്പിലാണ് ഇവര്‍ സമ്മാനം നേടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image