കുവൈത്തിലെ സിക്സ്ത്ത് റിങ് റോഡില്‍ കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ (Car overturned) രണ്ട് പേര്‍ മരിച്ചു (Two died). സിക്സ്ത്ത് റിങ് റോഡില്‍ (Sixth ring road) ജഹ്റ ഗവര്‍ണറേറ്റിലേക്കുള്ള ദിശയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സ്‍ത്രീയും പുരുഷനുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
അഗ്നി ശമന ഉപകരണങ്ങള്‍ക്കുള്ളില്‍ മയക്കുമരുന്ന്; പ്രവാസി അറസ്റ്റില്‍
കുവൈത്ത് സിറ്റി: 22 കിലോഗ്രാം മയക്കുമരുന്നുമായി കുവൈത്തില്‍ പ്രവാസിയെ അറസ്റ്റ് ചെയ്‍തതായി (Expat arrested) ആഭ്യന്തര മന്ത്രാലയം (Ministry of Interior) അറിയിച്ചു. ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന് (Criminal security sector) കീഴിയിലുള്ള ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് ഡ്രഗ് കണ്‍ട്രോളാണ് (General Administration for Drug Control) ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ ആറ് കോടിയിലധികം രൂപ വിലവരുമെന്നും അധികൃതര്‍ പറഞ്ഞു.
മയക്കുമരുന്ന് വില്‍പന സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ ഇയാളുടെ വീട് റെയ്‍ഡ് ചെയ്യാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി വാങ്ങുകയായിരുന്നു. പരിശോധനയില്‍ 22 കിലോഗ്രാം ക്രിസ്‍റ്റല്‍ മെത്തും ഒരു ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു. തന്റെ നാട്ടുകാരാനായ ഒരു മയക്കുമരുന്ന് കടത്തുകാരന് വേണ്ടി കുവൈത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കി. സുഹൃത്തിനെ നേരത്തെ കുവൈത്തില്‍ നിന്ന് നാടുകടത്തിയിരുന്നു. മൂന്ന് ഫയര്‍ അഗ്നിശമന ഉപകരണങ്ങളുടെ സിലിണ്ടറുകളില്‍ ഒളിപ്പിച്ചായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്‍ത ശേഷം തുടര്‍ നടപടികള്‍ക്കായി ഇയാളെയും പിടിച്ചെടുത്ത സാധനങ്ങളും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.