അനധികൃതമായി സൗദിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

By Web TeamFirst Published Dec 10, 2023, 10:09 PM IST
Highlights

കഴിഞ്ഞ മാസവും ജിദ്ദ വിമാനത്താവളം വഴി അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചവരെ അധികൃതര്‍ പിടികൂടിയിരുന്നു.

ജിദ്ദ: സൗദി അറേബ്യയിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളം വഴി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച രണ്ടുപേരാണ് പിടിയിലായത്. ജവാസത്ത് വിഭാഗമാണ് ഇവരെ പിടികൂടിയത്. പിടിയിലായവരെ പിന്നീട് പൊലീസിന് കൈമാറി. കഴിഞ്ഞ മാസവും ജിദ്ദ വിമാനത്താവളം വഴി അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചവരെ അധികൃതര്‍ പിടികൂടിയിരുന്നു.

Read Also -  മൂന്നു ദിവസം രാവും പകലും എയർപ്പോർട്ടിൽ; ഒടുവിൽ ഇന്ത്യൻ യുവതിക്ക് തുണയായി മലയാളി സാമൂഹികപ്രവർത്തകർ

Latest Videos

കർശന ട്രാഫിക്ക് പരിശോധന;  പ്രായപൂർത്തിയാകാത്ത 42 പേരുൾപ്പെടെ 61 പേർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരാഴ്ച നീണ്ട ട്രാഫിക്ക് പരിശോധന ക്യാമ്പയിനിൽ പ്രയാപൂർത്തിയാകാത്ത 42 പേർ അടക്കം വാഹനമോടിച്ച 61 പേർ കസ്റ്റഡിയിൽ. ഡിസംബർ 2 മുതൽ ഡിസംബർ 8 വരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ലൈസൻസില്ലാതെ വാഹനമോടിച്ചതിനാണ് പ്രായപൂർത്തിയാകാത്തവരെ പിടികൂടിയത്. ബാക്കിയുള്ളവർ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതിനുമാണ് പിടിയിലായത്. ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു.

Read Also - നടുറോഡില്‍ കൂട്ടത്തല്ല്, വളഞ്ഞിട്ട് ഇടിച്ചത് അഞ്ചു പേർ; വീഡിയോ വൈറലായതോടെ അഞ്ചുപേര്‍ അറസ്റ്റില്‍

കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും നടന്ന ട്രാഫിക് ക്യാമ്പയിനുകളിൽ 18,940 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. കൂടാതെ വർക്ക് പെർമിറ്റിൻറെ കാലാവധി കഴിഞ്ഞ ശേഷം രാജ്യത്ത് അനധികൃതമായി തങ്ങിയതിന് 14 പേർ ഉൾപ്പെടെ 29 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ജുഡീഷ്യറി അന്വേഷിക്കുന്ന 55 വാഹനങ്ങളും പിടിച്ചെടുത്തു. അബോധാവസ്ഥിലായിരുന്ന ഒരാളെയും അധികൃതർ അറസ്റ്റ് ചെയ്തു. കാറുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഗാരേജിലേക്കും അറസ്റ്റിലായവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്കും റഫർ ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!