സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത് 12 പ്രവാസികള്‍

By Web Team  |  First Published May 23, 2020, 8:18 PM IST

രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരില്‍ 339 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.


റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്ന് സ്വദേശി പൗരന്മാരും 12 വിദേശികളും മരിച്ചു. മക്ക, റിയാദ്, ദമ്മാം, ബീഷ എന്നിവിടങ്ങളിലാണ്  മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 379 ആയി. രാജ്യത്തെ മൊത്തം രോഗമുക്തരുടെ എണ്ണം 41236 ആയി ഉയര്‍ന്നു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 70161 ആയെങ്കിലും 28546 പേരെ ചികിത്സയിലുള്ളൂ.

രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരില്‍ 339 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ശനിയാഴ്ച 2442 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 2233 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. പുതിയ രോഗികള്‍: റിയാദ് 794, മക്ക 466, ജിദ്ദ 444, മദീന 273, ദമ്മാം 79, ജുബൈല്‍ 77, ഹാഇല്‍ 45, ത്വാഇഫ് 31, ഹുഫൂഫ് 28, ദഹ്‌റാന്‍ 23, ഖത്വീഫ് 22, ഖോബാര്‍ 21, ബുറൈദ 21, യാംബു 20,  ഖുലൈസ് 15, തബൂക്ക് 9, ബേഷ് 8, നാരിയ 6, അല്‍ഖര്‍ജ് 6, ഹുത്ത ബനീ തമീം 4, വാദി ദവാസിര്‍ 4, അല്‍ജഫര്‍ 3, അബഹ 3, ഖമീസ് മുശൈത് 3, അല്‍അയൂന്‍ 2, റാസ  തനൂറ 2, സല്‍വ 2, അല്‍ബത്ഹ 2, സബ്ത് അല്‍അലായ 2, അല്‍ബാഹ 2, മുസാഹ്മിയ 2, സുലൈയില്‍ 2, മഹായില്‍ 1, സഫ്വ 1, ഉനൈസ 1, അല്‍റസ് 1, ഉഖ്‌ലത് സുഖൂര്‍  1, അല്‍അസ്യാഹ് 1, ബീഷ 1, അല്‍ബഷായര്‍ 1, അല്‍ഹദ 1, ഉമ്മു അല്‍ദൂം 1, ദലം 1, അല്ലൈത് 1, ബല്‍ജുറഷി 1, ഹഖ്ല്‍ 1, തുവാല്‍ 1, സാംത 1, ഹഫര്‍ അല്‍ബാത്വിന്‍ 1,  ശറൂറ 1, അല്‍ദിലം 1, ലൈല 1, ഹരീഖ് 1. 

Latest Videos

undefined

കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു


 

click me!