വെള്ള വിരിച്ച ഭൂപ്രകൃതി, സൗദിയാകെ മാറി, സാക്ഷിയാകുന്നത് അപൂർവ കാഴ്ചകൾക്ക്

ആലിപ്പഴം അടിഞ്ഞ് കൂടിയാണ് മഞ്ഞ് മൂടിയ പോലുള്ള അന്തരീക്ഷമായത്

The landscape covered in white has transformed the entire Saudi Arabia, witnessing rare sights.

അബഹ: ശീതകാല സമാനമായ അന്തരീക്ഷത്തിലേക്ക് മാറി സൗദി അറേബ്യ. ചൊവ്വാഴ്ച പെയ്ത കനത്ത മഴയിലും ആലിപ്പഴ വീഴ്ചയിലും സൗദിയിലെ അസ്ർ മേഖലയുടെ ഭൂപ്രകൃതി ആകെ മാറി. മഴയോടൊപ്പം ശക്തമായ കാറ്റും വീശിയതോടെ പർവ്വത പ്രദേശങ്ങളും റോഡുകളുമെല്ലാം ആലിപ്പഴ വീഴ്ചയില്‍ മൂടി ശൈത്യ സമാനമായ ഭൂപ്രദേശമായി. അബഹയിലും അൽ സൗദ, തബാക്ക്, ബിലാമർ, ഖാമിസ് മുശൈത്, അഹദ് റാഫിദ, സറാത് അബിദ, അൽ-ഹരാജ, തനോമ, അൽ നമസ്, ബൽഖൺ എന്നിവയുൾപ്പെടെ പരിസര പ്രദേശങ്ങളിലും കാറ്റ് വീശിയിരുന്നു. മേഖലയിലെ തുറസ്സായ പ്രദേശങ്ങളിലും പർവ്വത ശിഖരങ്ങളിലും ആലിപ്പഴം അടിഞ്ഞ് കൂടിയാണ് മഞ്ഞ് മൂടിയ പോലുള്ള അന്തരീക്ഷമായത്. വെള്ള പുതപ്പ് വിരിച്ച അസ്ർ പ്രദേശത്തിന്റെ ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടിരുന്നു. വളരെ അപൂർവ്വമായി മാത്രമാണ് അന്തരീക്ഷം ഇത്തരത്തിൽ മാറുന്നത്. 

The landscape covered in white has transformed the entire Saudi Arabia, witnessing rare sights.

Latest Videos

സൗദിയിൽ ദിവസങ്ങളായി കനത്ത മഴയാണ്. ഈ സാഹചര്യത്തിൽ അധികൃതർ ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. താഴ്വരകളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും പോകുകയോ നീന്തൽ പോലുള്ള വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തിയേറി മഴയും ആലിപ്പഴ വീഴ്ചയും ഉള്ളതിനാൽ ദൃശ്യപരതയും കുറവായിരിക്കും. മിക്ക പ്രദേശങ്ങളിലും അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ അടിയന്തര സംഘങ്ങൾ ജാ​​ഗ്രതയിലാണെന്നും അധികൃതർ അറിയിച്ചു.

read more: ഭിക്ഷാടനത്തിന് കുട്ടികളെയും സ്ത്രീകളെയും ചൂഷണം ചെയ്തു, 12 പേർ സൗദിയിൽ പിടിയിൽ

vuukle one pixel image
click me!