സൽമാൻ ഖാൻ ചിത്രം സിക്കന്ദറിന്‍റെ ആദ്യ ദിവസത്തെ കളക്ഷൻ വിവരങ്ങൾ പുറത്ത്. ആദ്യദിനം ചിത്രം 17.39 കോടി രൂപ നേടുമെന്ന് സൂചന. ടൈഗർ 3യുടെ ആദ്യ ദിവസത്തെ കളക്ഷൻ മറികടക്കുമോ എന്ന് ഉറ്റുനോക്കുന്നു.
മുംബൈ: സല്‍മാന്‍ ഖാന്‍ നായകനായ സിക്കന്ദറിന്‍റെ ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ സംബന്ധിച്ച ആദ്യ സൂചനകള്‍ പുറത്ത്. 2025 ലെ ഈദിന് ഒരു ദിവസം മുമ്പ് ഞായറാഴ്ച തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം എന്നാല്‍ പൈറസി ഭീഷണിയില്‍ പെട്ടിരുന്നു.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തീയറ്ററില്‍ എത്തിയ സല്‍മാന്‍ ചിത്രത്തിന് എന്നാലും ആദ്യദിനത്തില്‍ മികച്ച കളക്ഷന്‍ നേടാന്‍ സാധിച്ചുവെന്നാണ് ആദ്യ വിവരം. ഇൻഡസ്ട്രി ട്രാക്കർ സക്നിൽക്കിന്റെ ആദ്യ കണക്കുകൾ പ്രകാരം, എല്ലാ ഭാഷകളിലുമായി ആദ്യ ദിവസം തന്നെ ചിത്രം 17.39 കോടി രൂപ ഇന്ത്യയിൽ നേടും എന്നാണ് പറയുന്നത്. വൈകുന്നേരം 7 മണി വരെയുള്ള അഡ്വാൻസ് ബുക്കിംഗും ഉള്‍പ്പെടുത്തിയാണ് ഈ കണക്ക്
സിക്കന്ദറിന് ആകെ 18.88 ശതമാനം ഒക്യുപെൻസിയാണ് ഹിന്ദിയില്‍ ഉണ്ടായത്. ഉച്ചകഴിഞ്ഞുള്ള ഷോകളിൽ 24 ശതമാനം ഒക്യുപെൻസിയും ലഭിച്ചു. രാത്രി ഷോകളില്‍ ടിക്കറ്റ് വിൽപ്പനയിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യയിലുടനീളം ഹിന്ദിയിൽ 8,000-ത്തിലധികം ഷോകളാണ് സിക്കന്ദറിന് ഉണ്ടായിരുന്നത്.
സൽമാൻ ചിത്രം തന്റെ മുൻ ചിത്രമായ ടൈഗർ 3 യുടെ ആദ്യ ദിവസത്തെ കളക്ഷൻ സിക്കന്ദര്‍ മറികടക്കുമോ എന്നാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്. ടൈഗര്‍ ആദ്യ ദിവസം 44.5 കോടി രൂപ നേടിയിരുന്നു. എന്നാല്‍ ടൈഗർ 3 യുടെ മൊത്തത്തിലുള്ള പ്രകടനം നിരാശാജനകമായിരുന്നു 300 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം ലോകമെമ്പാടും 464 കോടി രൂപയാണ് നേടിയത്.
അതേ സമയം ചിത്രത്തിന് സമിശ്ര പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് വിവരം. ഇത് ചിത്രത്തിന്‍റെ തുടര്‍ന്നുള്ള കളക്ഷനെ ബാധിക്കുമോ എന്ന സംശയം ഉയരുന്നുണ്ട്. അതേ സമയം പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് പുറത്തുവിട്ട കണക്ക് പ്രകാരം മലയാള ചിത്രം എമ്പുകാന്‍ ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയത് 22 കോടിയാണ്. അത് സല്‍മാന്‍ ഖാന്‍ ചിത്രം നേടുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
റിലീസിന് മുൻപേ സല്‍മാന്‍റെ 'സിക്കന്ദർ' ഓണ്‍ലൈനില്‍ ചോർന്നു; പ്രതികരണവുമായി ആരാധകർ
ഇക്കുറി രക്ഷപെടുമോ സല്‍മാന്‍ ഖാന്‍? 'സിക്കന്ദര്‍' ആദ്യ റിവ്യൂസ് പുറത്ത്