ആദ്യ മത്സരത്തില്‍ ഹോം ഗ്രൗണ്ടില്‍ മുംബൈ ഇന്ത്യൻസിനെ തോല്‍പിച്ചു തുടങ്ങിയ ചെന്നൈക്ക് പക്ഷെ രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ അടിതെറ്റി. ഹോം ഗ്രൗണ്ടില്‍ 50 റണ്‍സിന്‍റ കനത്ത തോല്‍വി വഴങ്ങി.
ഗുവാഹത്തി:ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നിര്‍ണായക ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റവുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നിറങ്ങുന്നത്. ഓള്‍ റൗണ്ടര്‍ സാം കറന് പകരം ജെയിംസ് ഓവര്‍ടണും ദീപക് ഹൂഡക്ക് പകരം വിജയ് ശങ്കറും ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രാജസ്ഥാന്‍ റോയല്‍സ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
റിയാന്‍ പരാഗ് തന്നെയാണ് ഇന്നത്തെ മത്സരത്തിലും രാജസ്ഥാനെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ ഹോം ഗ്രൗണ്ടില്‍ മുംബൈ ഇന്ത്യൻസിനെ തോല്‍പിച്ചു തുടങ്ങിയ ചെന്നൈക്ക് പക്ഷെ രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ അടിതെറ്റി. ഹോം ഗ്രൗണ്ടില്‍ 50 റണ്‍സിന്‍റ കനത്ത തോല്‍വി വഴങ്ങി. രാജസ്ഥാന്‍ റോയല്‍സാകട്ടെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിനോട് പൊരുതി തോറ്റെങ്കില്‍ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ട് വിക്കറ്റിന്‍റെ കനത്ത തോല്‍വി വഴങ്ങി.
രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യൻസും മാത്രമാണ് ഈ സീസണില്‍ ഇതുവരെ ജയം നേടാത്ത രണ്ട് ടീമുകള്‍. നെറ്റ് റണ്‍റേറ്റിലും പിന്നിലായ രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണിപ്പോള്‍.
ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേയിംഗ് ഇലവൻ: രച്ചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി, റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ജാമി ഓവർട്ടൺ, രവിചന്ദ്രൻ അശ്വിൻ, നൂർ അഹമ്മദ്, മതീശ പതിരണ, ഖലീൽ അഹമ്മദ്.
രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, നിതീഷ് റാണ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജുറൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, വനിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ, സന്ദീപ് ശർമ, തുഷാർ ദേശ്പാണ്ഡെ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക