സ്വിസ് പ്രസിഡൻറ് ഒമാനിൽ; സുൽത്താൻ ഹൈതം ബിൻ താരിക് സ്വീകരിച്ചു

By Web TeamFirst Published Nov 30, 2023, 10:15 PM IST
Highlights

മസ്‌കറ്റിലെ അൽ അലാം രാജ കൊട്ടാരത്തിലാണ് സ്വീകരണ ചടങ്ങുകൾ ഒരുക്കിയിരുന്നത്.

മസ്കറ്റ്: മസ്കറ്റിൽ ഔദ്യോഗിക സന്ദർശനം ആരംഭിച്ച സ്വിസ് പ്രസിഡന്റ് ഡോ. അലൈൻ ബെർസെറ്റിനെ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് സ്വീകരിച്ചു. മസ്‌കറ്റിലെ അൽ അലാം രാജ കൊട്ടാരത്തിലാണ് സ്വീകരണ ചടങ്ങുകൾ ഒരുക്കിയിരുന്നത്.

അൽ ആലം പാലസ് അങ്കണത്തിൽ അതിഥിയുടെ വാഹനവ്യൂഹം എത്തിയപ്പോൾ, റോയൽ ഗാർഡ് ഓഫ് ഒമാൻ (ആർ‌.ജി‌.ഒ) ബാൻഡ് സ്വാഗതം ഗാനം ആലപിച്ചു. സ്വിസ്  പ്രസിഡന്റ് ഡോ. അലൈൻ ബെർസെറ്റിനെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്  സ്വീകരിക്കുകയും ഇരു നേതാക്കന്മാരും  പ്രധാന വേദിയിലെത്തിയശേഷം  ഇരുരാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ റോയൽ ഗാർഡ് ഓഫ് ഒമാൻ ആലപിക്കുകയും ചെയ്തു.

Latest Videos

തുടർന്ന് സ്വിസ് പ്രസിഡന്റിനെ അനുഗമിക്കുന്ന ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്ക് ഒമാൻ സുൽത്താൻ ഹസ്തദാനം നൽകി സ്വീകരിക്കുകയുണ്ടായി. സ്വീകരണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്ന രാജകുടുംബത്തിലെ  അംഗങ്ങൾ, സ്റ്റേറ്റ് കൗൺസിൽ, ഷൂറ കൗൺസിൽ ചെയർമാൻമാർ, മന്ത്രിമാർ, സുൽത്താന്റെ സായുധ സേനയുടെ (SAF) ചീഫ് ഓഫ് സ്റ്റാഫ് എന്നിവരുമായി പ്രസിഡന്റ് ഡോ. അലൈൻ ബെർസെറ്റി ഹസ്തദാനം നടത്തി.

Read Also - 90,000 രൂപ ശമ്പളം, സൗജന്യ താമസസൗകര്യം; ഉദ്യോഗാർഥികളേ, മികച്ച തൊഴിലവസരം, അഭിമുഖം ഓണ്‍ലൈനായി

അതേസമയം കഴിഞ്ഞ ദിവസം ജർമ്മൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയർ ഒമാനിലെത്തിയിരുന്നു. ഒമാൻ ഭരണാധികാരി സുൽത്താൻ  ഹൈതം ബിൻ താരിഖ് അൽ സൈദുമായി മസ്‌കറ്റിലെ അൽ അലാം രാജകൊട്ടാരത്തിൽ വെച്ച് ഇദ്ദേഹം  ഔദ്യോഗിക ചർച്ചകൾ നടത്തിയിരുന്നു. ഒമാനിലെത്തിയ ജർമ്മൻ  പ്രസിഡന്റിനെയും  സംഘത്തെയും അൽ അലാം രാജകൊട്ടാരത്തിൽ ഒമാൻ ഭരണാധികാരി ഔദ്യോഗികമായി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ ഉള്ള ഉഭയകക്ഷി ബന്ധങ്ങളും, സംയുക്ത താൽപ്പര്യങ്ങൾ ഉള്ള  വിവിധ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ഇരു നേതാക്കന്മാരും അവലോകനം ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളെക്കുറിച്ചും പൊതുതാൽപ്പര്യങ്ങളെക്കുറിച്ചും ഇരു നേതാക്കളും തങ്ങളുടെ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!