അമിതമായി ചൂടാകാനുള്ള സാധ്യത, തീപിടിത്തമുണ്ടായേക്കാം; ചില പവര്‍ ബാങ്ക് മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് സൗദി

By Web TeamFirst Published Sep 23, 2024, 5:38 PM IST
Highlights

അമിതമായി ചൂടാകുന്നതും ഇത് തീപിടിത്തമുണ്ടാകാനുള്ള സാധ്യത ഉയര്‍ത്തുമെന്നതും കണക്കിലെടുത്താണ് തീരുമാനം. 

റിയാദ്: ആങ്കര്‍ കമ്പനിയുടെ ചില പവര്‍ ബാങ്ക് മോഡലുകള്‍ വിപണിയിൽ നിന്ന് പിന്‍വലിച്ച് സൗദി വാണിജ്യ മന്ത്രാലയം. വലിയ അളവില്‍ ചൂട് കൂടാനും അതുവഴി തീപിടിത്തത്തിനുമുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. ആങ്കർ കമ്പനിയുടെ പോർട്ടബിൾ, മാഗ്നറ്റിക് ബാറ്ററികൾ ആണ് വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവിറക്കിയത്.

ആങ്കര്‍ കമ്പനിയുടെ A1642, A1647, A1652 എന്നീ മോഡലുകൾ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു. കമ്പനിയുമായി ബന്ധപ്പെട്ട്, ഈ ഉല്‍പ്പന്നങ്ങൾ തിരികെ നൽകാനും വാങ്ങിയ തുക റീഫണ്ട് നൽകാനും മന്ത്രാലയം ആവശ്യപ്പെട്ടു. ഈ ഉല്‍പ്പന്നങ്ങളുടെ ബാറ്ററി സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ആങ്കർ കമ്പനിയുടെ ഈ മോഡലുകൾ അമിതമായി ചൂടാകാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. ഇത് അപകടത്തിലേക്ക് നയിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് മന്ത്രാലയം ഈ ഉല്‍പ്പന്നങ്ങളുടെ പിൻവലിക്കൽ തീരുമാനിച്ചത്.

Latest Videos

Read Also -  36,000 അടി ഉയരത്തിൽ വിമാനം, പൊടുന്നനെ അലർട്ട്; പുകയോ തീയോ? 10 മിനിറ്റിൽ 4,250 അടി താഴേക്ക്, എമർജൻസി ലാൻഡിങ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!