കുവൈത്തിൽ ഭാര്യക്കൊപ്പം പ്രഭാതസവാരി നടത്തവേ കുഴഞ്ഞുവീണ് കോഴിക്കോട് സ്വദേശിയായ എഞ്ചിനീയർ മരിച്ചു

By Web Team  |  First Published Sep 23, 2024, 7:06 PM IST

നടത്തം തുടരുന്നതിനിടയില്‍ പെട്ടെന്ന് കുഴഞ്ഞുവീണ ജയ്പാലിനെ ഭാര്യയും സ്ഥലത്തുണ്ടായിരുന്നവരും ചേര്‍ന്ന് മുബാറക് അല്‍ കബീര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


കോഴിക്കോട്: കുവൈത്തില്‍ പ്രഭാതസവാരിക്കിടെ കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. തടത്തില്‍ വീട്ടില്‍ ജയ്പാല്‍ (57)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഭാര്യയോടെപ്പം താമസ സ്ഥലത്തിന് സമീപമുള്ള സാല്‍മിയ പാര്‍ക്കില്‍ നടക്കാന്‍ ഇറങ്ങിയതായിരുന്നു. നടത്തം തുടരുന്നതിനിടയില്‍ പെട്ടെന്ന് കുഴഞ്ഞുവീണ ജയ്പാലിനെ ഭാര്യയും സ്ഥലത്തുണ്ടായിരുന്നവരും ചേര്‍ന്ന് മുബാറക് അല്‍ കബീര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എന്‍സിആര്‍ കമ്പനിയില്‍ സീനിയര്‍ എഞ്ചിനിയറായി ജോലിചെയ്തു വരികയായിരുന്നു ജയ്പാല്‍. ഭാര്യ രേഖാ ജയ്പാല്‍ കുവൈത്തിലെ സ്മാര്‍ട് ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയാണ്. ആദിത്യ ജയ്പാല്‍(കാനഡ), മായ ജയപാല്‍(വിദ്യാര്‍ഥിനി-ബെംഗളൂരു) എന്നിവരാണ് മക്കള്‍. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Latest Videos

Read More :  യുവതിയെ പീഡിപ്പിച്ച് മുങ്ങി, ഒളിവിലിരിക്കെ കോഴിക്കോട്ടെ യൂട്യൂബർ 13 തവണ നമ്പര്‍ മാറ്റി; ബസ് തടഞ്ഞ് പൊക്കി
 

click me!