മര്യാദ പാലിക്കണം; സൗദിയിൽ പൊതുസ്ഥലത്ത് ആളുകളെ ശല്യം ചെയ്താൽ 5,000 റിയാൽ പിഴ

By Web TeamFirst Published Sep 23, 2024, 4:21 PM IST
Highlights

പൊതുസ്ഥല മര്യാദ ചട്ടങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന ഇത്തരം നിയമലംഘനങ്ങൾ ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

റിയാദ്: പൊതുസ്ഥലത്ത് ആളുകളെ ശല്യം ചെയ്താൽ 5,000 റിയാൽ പിഴ ശിക്ഷിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. പൊതുസ്ഥലങ്ങളെയും അവിടെയെത്തുന്ന സന്ദർശകരെയും ബഹുമാനിക്കണമെന്നും ഇതിന് വിരുദ്ധമായ പെരുമാറ്റങ്ങൾ പാടില്ലെന്നും പൊതുസ്ഥല മര്യാദകൾക്കുള്ള ചട്ടങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ സ്ഥിരീകരിച്ചു. ഇതിന് വിരുദ്ധമായ പെരുമാറ്റങ്ങൾ ചെയ്യരുത്. 

സന്ദർശകരെ ദ്രോഹിക്കുന്നതോ അവരെ ഭയപ്പെടുത്തുന്നതോ അപകടത്തിലേക്ക് നയിക്കുന്നതോ ആയ ഒരു വാക്ക് അല്ലെങ്കിൽ പ്രവൃത്തി പൊതുസ്ഥലങ്ങളിൽ ചെയ്യുന്നവർക്ക് 5,000 റിയാൽ പിഴ ചുമത്തും. പൊതുസ്ഥല മര്യാദ ചട്ടങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന ഇത്തരം നിയമലംഘനങ്ങൾ ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!