എൻറെ കുടുംബം! മകന് യൂസഫലിയുടെ പേരിട്ട് സൗദി സ്വദേശി, കാരണം പറഞ്ഞ് ലുലുവിന്റെ ചടങ്ങിൽ പിറന്നാൾ കേക്ക് മുറി

By Web TeamFirst Published Nov 29, 2023, 9:27 PM IST
Highlights

ചടങ്ങില്‍ അദ്ദേഹം മകനോടൊപ്പം കേക്ക് മുറിച്ച് സന്തോഷത്തില്‍ പങ്കുചേര്‍ന്നു. സൗദികളും വിദേശികളുമായ ആയിരങ്ങൾക്ക് ഉപജീവനം നല്‍കുകയും ജീവകാരുണ്യ രംഗങ്ങളില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന ലുലു സാരഥി എംഎ യൂസഫലിയോടുള്ള ആദരസൂചകമായാണ് തന്റെ ഇളയ മകന് യൂസഫ് എന്ന് പേരിട്ടതെന്ന് ബശാര്‍ പറഞ്ഞു.

റിയാദ്: എംഎ യൂസഫലിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേര് സ്വന്തം മകന് നല്‍കി സൗദി പൗരന്‍. സൗദി അറേബ്യയില്‍ 14 വര്‍ഷം പൂര്‍ത്തിയാക്കിയ ലുലുവിന്റെ വാര്‍ഷിക പ്രഖ്യാപന ചടങ്ങില്‍ വികാരഭരിതനായി ബശാര്‍ അല്‍ ബശര്‍. യൂസഫ് എന്ന് പേരിട്ട തന്റെ അഞ്ചു വയസ്സുകാരനായ ഇളയ മകനോടൊപ്പമാണ് അദ്ദേഹം റിയാദ് ബോളിവാര്‍ഡില്‍ നടന്ന വാര്‍ഷിക പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തത്. 

ചടങ്ങില്‍ അദ്ദേഹം മകനോടൊപ്പം കേക്ക് മുറിച്ച് സന്തോഷത്തില്‍ പങ്കുചേര്‍ന്നു. സൗദികളും വിദേശികളുമായ ആയിരങ്ങൾക്ക് ഉപജീവനം നല്‍കുകയും ജീവകാരുണ്യ രംഗങ്ങളില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന ലുലു സാരഥി എംഎ യൂസഫലിയോടുള്ള ആദരസൂചകമായാണ് തന്റെ ഇളയ മകന് യൂസഫ് എന്ന് പേരിട്ടതെന്ന് ബശാര്‍ പറഞ്ഞു. ഇതോടെ നീണ്ട കരഘോഷമാണ് ചടങ്ങിലുയര്‍ന്നത്. ലുലു തന്റെ കുടുംബമാണെന്നും 17 വര്‍ഷമായി ലുലുവിനോടൊപ്പം നില്‍ക്കുന്ന തന്നെ അനുമോദിച്ചതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Latest Videos

Read Also - വമ്പൻ കരാർ; ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിന്റെ ഓഹരികള്‍ സൗദി അറേബ്യ സ്വന്തമാക്കുന്നു

വോട്ടെടുപ്പിൽ സൗദി അറേബ്യക്ക് വിജയം, 2030ലെ ‘വേൾഡ് എക്‌സ്‌പോ’ റിയാദിൽ

റിയാദ്: വേൾഡ് എക്സ്പോ 2030 ആതിഥേയത്വത്തിന് വേണ്ടി നടന്ന വോട്ടെടുപ്പിൽ സൗദി അറേബ്യക്ക് വിജയം. അന്തിമ റൗണ്ടിൽ ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളോട് പൊരുതിയാണ് റിയാദ് ഈ അവസരം നേടിയെടുത്തത്. വോട്ടെടുപ്പിൽ 130 രാജ്യങ്ങളുടെ പിന്തുണയാണ് ലഭിച്ചത്.

പാരീസിൽ എക്സ്പോ സംഘാടകരായ ബ്യൂറോ ഇൻറർനാഷനൽ സെഡ് എക്സ്പോസിഷൻസിെൻറ 173-ാമത് ജനറൽ അസംബ്ലിയിൽ 180 രാജ്യങ്ങളുടെ പ്രതിനിധികൾ സാന്നിധ്യത്തിലാണ് വോട്ടെടുപ്പ് നടന്നത്. റിയാദ് (സൗദി), ബുസാൻ (കൊറിയ), റോം (ഇറ്റലി) എന്നീ മൂന്ന് നഗരങ്ങളാണ് പ്രദർശനം നടത്താൻ മത്സര രംഗത്തുണ്ടായിരുന്നത്. ഒരു രാജ്യത്തിന് ഒരു വോട്ട് എന്ന രീതിയിൽ എക്സ്പോ അംഗരാജ്യങ്ങൾ ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കുന്ന നഗരത്തെ തെരഞ്ഞെടുത്തത്.

119 രാജ്യങ്ങൾ സൗദി അറേബ്യക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. എക്സ്പോക്ക് അവസരം ലഭിച്ചതോടെ ലോകം ഉറ്റുനോക്കുന്ന വേദിയായി റിയാദ് മാറും. 2030 ഒക്ടോബർ ഒന്ന് മുതൽ 2031 മാർച്ച് 31 വരെയാണ് വേൾഡ് എക്സ്പോ 2030 നടക്കുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!