രാജ്യവ്യാപക പരിശോധന; നിയമം ലംഘിച്ചാല്‍ 'പണി കിട്ടും', ഒരാഴ്ചക്കിടെ 17,896 പ്രവാസികള്‍ അറസ്റ്റില്‍

By Web TeamFirst Published Feb 5, 2024, 6:44 PM IST
Highlights

ഇതിൽ  10,874 താമസ നിയമലംഘകരും 4,123 അതിർത്തി സുരക്ഷാചട്ട ലംഘകരും 2,899  തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്.

റിയാദ്: സൗദി അറേബ്യയില്‍ വിവിധ നിയമ ലംഘനങ്ങൾ നടത്തിയ  17,896  വിദേശികളെ ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തു. രാജ്യത്തിൻറെ വിവിധ മേഖലകളിൽ നടത്തിയ റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെയാണ് അധികൃതർ അറസ്റ്റ് ചെയതത്. സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

ഇതിൽ  10,874   താമസ നിയമലംഘകരും   4,123 അതിർത്തി സുരക്ഷാചട്ട ലംഘകരും 2,899  തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്. രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 937 പേർ പിടിയിലായി. ഇവരിൽ 29 ശതമാനം യമനികളും 69 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 48 പേർ രാജ്യത്ത് നിന്ന് പുറത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു.

Latest Videos

താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് ഗതാഗത, താമസ സൗകര്യമൊരുക്കുകയും നിയമ ലംഘനം മൂടിവെക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഏഴു പേർ അറസ്റ്റിലായി. നുഴഞ്ഞുകയറ്റക്കാർക്ക് സൗകര്യമൊരുക്കുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Read Also - സൗജന്യ ടിക്കറ്റ്, ഒറ്റ രാത്രിയിൽ കോടീശ്വരൻ! രാജീവിൻ്റെ തലവര മാറ്റിയത് നമ്പരുകൾ തെരഞ്ഞെടുത്തതിലെ ഈ പ്രത്യേകത

സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക്, 23,000 തൊഴിലുകൾ കൂടി സ്വദേശികൾക്ക്

റിയാദ്: ഗതാഗത, ലോജിസ്റ്റിക് മേഖലയിൽ 28 തസ്തികളിലായി 23,000 തൊഴിലവസരങ്ങൾ സ്വദേശിവത്കരിക്കാൻ ലക്ഷ്യമിടുന്നതായി സൗദി ഗതാഗത ലോജിസ്റ്റിക്സ് അസിസ്റ്റൻറ് മന്ത്രി അഹമ്മദ് ബിൻ സുഫിയാൻ അൽഹസൻ പറഞ്ഞു.

‘വിഷൻ 2030െൻറ ലക്ഷ്യങ്ങൾക്കനുസൃതമായി യുവാക്കളുടെ ശാക്തീകരണം’ എന്ന തലക്കെട്ടിൽ അരങ്ങേറിയ മൂന്നാമത് ഖസീം യൂത്ത് എംപവർമെൻറ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചരക്കുലോറി ഗതാഗത മേഖലയിൽ 10,000ഉം യാത്രാവാഹന മേഖലയിൽ 3,000ഉം വ്യോമഗതാഗത മേഖലയിൽ 10,000ഉം തൊഴിലവസരങ്ങളാണ് സ്വദേശിവത്കരിക്കാൻ ലക്ഷ്യമിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!