സൗദിയിൽ വനിത ഫോട്ടോ​ഗ്രാഫർക്ക് ഗ്രാൻഡ് മോസ്കിനുള്ളിലെ ചിത്രങ്ങൾ പകർത്താൻ ഔദ്യോ​ഗിക അനുമതി

ഇതാദ്യമായാണ് മസ്ജിദിനുള്ളിലെ ചിത്രങ്ങൾ പകർത്താൻ ഒരു വനിത ഫോട്ടോ​ഗ്രാഫർക്ക് ലൈസൻസ് ലഭിക്കുന്നത്.

Saudi Arabia grants female photographer official permission to take pictures inside Grand Mosque

മക്ക: മക്കയിലെ ​ഗ്രാൻഡ് മോസ്കിന്റെ അകത്തെ ദൃശ്യങ്ങൾ പകർത്താൻ സൗദിയിലെ ഒരു വനിത ഫോട്ടോ​ഗ്രാഫർക്ക് ഔദ്യോ​ഗിക അനുമതി. ഇതാദ്യമായാണ് മസ്ജിദിനുള്ളിലെ ചിത്രങ്ങൾ പകർത്താൻ ഒരു വനിത ഫോട്ടോ​ഗ്രാഫർക്ക് ലൈസൻസ് ലഭിക്കുന്നത്. നാദ അബ്ദുല്ല അൽ ഗാംദി എന്ന വനിതയാണ് ഈ സുപ്രധാന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അറബിക് ടിവി ചാനലായ അൽ എക്ബരിയയിലെ ഒരു പരിപാടിലൂടെയാണ്  അൽ ഗാംദിക്ക് ലഭിച്ച നേട്ടം സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 

ടിവി ചാനൽ പങ്കുവെച്ച വീഡിയോ ക്ലിപ്പിൽ ​ഗ്രാൻഡ് മോസ്കിന്റെ ഉൾവശത്തെ ചിത്രങ്ങൾ പകർത്തുകയെന്നത് തന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്നു എന്ന് അൽ ​ഗാംദി പറയുന്നുണ്ട്. ഇസ്ലാം മത വിശ്വാസ പ്രകാരമുള്ള പുണ്യ സ്ഥലങ്ങളിൽ ഒന്നാണ് ​ഗ്രാൻഡ് മസ്ജിദ്. ഇവിടെ ഫോട്ടോ​ഗ്രഫിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നത് തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് വലിയ വെല്ലുവിളിയായിരുന്നെന്നും അവർ പറയുന്നുണ്ട്.

Latest Videos

read more: യുഎഇയുടെ പുതിയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

​ഗ്രാൻഡ് മോസ്ക് മീഡിയ സെന്ററിന്റെ പ്രധാന അം​ഗങ്ങളിൽ ഒരാളായിരുന്നു അൽ ​ഗാംദി. പള്ളിയുടെ ആത്മീയ സത്ത ഒപ്പിയെടുക്കുന്ന തരത്തിളുള്ള ചിത്രങ്ങളായിരുന്നു അൽ ​ഗാംദിയുടെത്. പള്ളിയിലെത്തുന്ന വിശ്വാസികളുടെയും തീർത്ഥാടകരുടെയും അപൂർവ ചിത്രങ്ങളും പള്ളിയുടെ വാസ്തുവിദ്യ ശൈലിയും ക്യാമറയിൽ പകർത്തുന്നതിൽ മികവ് പുലർത്തിയിരുന്നു. ഇത് ലോകത്തിന് മുന്നിൽ കലാപരമായി എത്തിക്കുന്നതിലും അൽ ​ഗാംദി വിജയിച്ചു. സൗദി അറേബ്യയിലുടനീളം വിവിധങ്ങളായ പരിപാടികളിലും എക്സിബിഷനുകളിലും തന്റേതായ വ്യക്തമുദ്ര പതിപ്പിച്ചയാൾ കൂടിയാണ് അൽ ​ഗാംദി. 

click me!