ഇത് വിശ്വസിക്കാനാവുന്നില്ല; അമ്മപ്പൂച്ചയ്ക്കും കുഞ്ഞുങ്ങൾക്കും കൂടൊരുക്കി പ്രാവ്?

വീഡിയോയുടെ തൊട്ടടുത്ത ഭാഗത്ത് തൻറെ പൂച്ചക്കുട്ടികളുമായി  ആ കൂട്ടിൽ കിടക്കുന്ന പൂച്ചയെയാണ് കാണാൻ കഴിയുക. തീർന്നില്ല വീഡിയോയിൽ പല ഭാഗങ്ങളിലായി പ്രാവ് പൂച്ചക്കുട്ടികളെ കളിപ്പിക്കുന്നതും അവയ്ക്കരികിൽ ഇരിക്കുന്നതും കാണാം.


സഹജീവികളോടുള്ള സ്നേഹം മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങളിലും ഉണ്ടെന്ന് തെളിയിക്കുന്ന നിരവധി കാഴ്ചകൾ നേരിട്ടും അല്ലാതെയും നാം കണ്ടിട്ടുണ്ടാകും. കഴിഞ്ഞദിവസം ഒരു ആന തന്റെ പങ്കാളിയായ ആന മരണപ്പെട്ടതിനെ തുടർന്ന് കണ്ണീർ വാർക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. 

ഈ വീഡിയോയിലെ പ്രധാന കഥാപാത്രങ്ങൾ ഒരു പ്രാവും പ്രസവിച്ചു കിടക്കുന്ന ഒരു പൂച്ചയുമാണ്. തന്റെ കൂട്ടുകാരിയായ പൂച്ചയ്ക്കും കുഞ്ഞുങ്ങൾക്കും വേണ്ടി കൂടൊരുക്കുന്ന പ്രാവിൻറെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

Latest Videos

വീട്ടുവളപ്പിൽ നിന്നും ചെറിയ ചില്ലകളും ഇലകളും ഒക്കെ കൊത്തിക്കൊണ്ടുവരുന്ന പ്രാവിനെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാനാവുക. തുടർന്ന് ആ പ്രാവ് താൻ കൊണ്ടുവന്ന സാധനങ്ങൾ ഒരു മൂലയിൽ ശ്രദ്ധാപൂർവ്വം ക്രമീകരിക്കുന്നു. കൂടുണ്ടാക്കാനായി ശേഖരിച്ചു വെച്ചിരിക്കുന്ന ചെറുസാധനങ്ങളുടെ ഒരു വലിയ കൂമ്പാരം തന്നെ അവിടെ കാണാം. 

വീഡിയോയുടെ തൊട്ടടുത്ത ഭാഗത്ത് തൻറെ പൂച്ചക്കുട്ടികളുമായി  ആ കൂട്ടിൽ കിടക്കുന്ന പൂച്ചയെയാണ് കാണാൻ കഴിയുക. തീർന്നില്ല വീഡിയോയിൽ പല ഭാഗങ്ങളിലായി പ്രാവ് പൂച്ചക്കുട്ടികളെ കളിപ്പിക്കുന്നതും അവയ്ക്കരികിൽ ഇരിക്കുന്നതും കാണാം. കൂടാതെ പൂച്ചക്കുട്ടികളോടൊപ്പം കിടന്നുറങ്ങുന്ന പ്രാവിൻറെ ദൃശ്യങ്ങളും ഉണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tivvvvy (@tivvvvy)

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഭൂരിഭാഗം ആളുകളും ചോദിച്ചത് എന്തുകൊണ്ടാണ് ആ പൂച്ച പ്രാവിനെ ആക്രമിക്കാതിരുന്നത് എന്നാണ്. അതിരുകളില്ലാത്ത സ്നേഹം എന്നും പൂച്ചയുടെയും പ്രാവിൻറെയും പരസ്പരബന്ധത്തെ നിരവധി പേർ വിശേഷിപ്പിച്ചു.

ക്യാമറയ്‍ക്ക് മുന്നിൽ കണ്ണീരടക്കാനാവാതെ വിദ്യാർത്ഥിനി; പെൺകുട്ടി ആയതുകൊണ്ട് മാത്രം സയൻസ് പഠിക്കാനായില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!