റേഷൻ ഭക്ഷ്യവസ്തുക്കൾ നിയമവിരുദ്ധമായി വിറ്റ പ്രവാസി അറസ്റ്റിൽ

ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളിലെ സുരക്ഷാ അധികൃതര്‍ നടത്തിയ പരിശോധനാ ക്യാമ്പയിന്‍റെ ഭാഗമായാണ് അറസ്റ്റ്. 


കുവൈത്ത് സിറ്റി: കുവൈത്തിൽ സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യവസ്തുക്കൾ നിയവിരുദ്ധമായി വില്‍പ്പന നടത്തിയ കേസില്‍ പ്രവാസി പിടിയിൽ. മുത്‌ലയിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന ഒരു ഏഷ്യക്കാരനെയും നിർമ്മാണ സാമഗ്രികൾ മോഷ്ടിക്കുന്ന സംഘത്തെയുമാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്റെ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളിലെ വകുപ്പുകൾ നടത്തിയ ശക്തമായ കാമ്പയിനുകളിലാണ് അറസ്റ്റുകൾ.

ഫർവാനിയ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്‍റിന് (ജലീബ് അൽ ഷുവൈഖ് ഇൻവെസ്റ്റിഗേഷൻസ്) സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യവസ്തുക്കൾ നിയമവിരുദ്ധമായി വിൽക്കുകയും പ്രദേശത്ത് ലൈസൻസില്ലാത്ത പലചരക്ക് കട നടത്തുകയും ചെയ്തിരുന്ന ഒരു ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു. നിയമവിരുദ്ധ വിൽപ്പനയിലൂടെ ലഭിച്ച പണം അയാളുടെ കൈവശം കണ്ടെത്തി.

Latest Videos

Read Also - വനിതാ ഗായികയായി ആൾമാറാട്ടം, സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ചു; സ്വദേശി പൗരന് കഠിന തടവും പിഴയും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!