കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍; ഇന്ത്യയിലേക്ക് പുതിയ രണ്ട് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ബജറ്റ് എയർലൈന്‍

By Web TeamFirst Published Aug 4, 2024, 5:46 PM IST
Highlights

ഏഴ് കിലോ ഹാന്‍ഡ് ബാഗേജ് മാത്രമാണ് ഓഫര്‍ നിരക്കിലുള്ള യാത്രയ്ക്ക് അനുവദിക്കുക. 

മസ്കറ്റ്: ഇന്ത്യയിലേക്ക് പുതിയ രണ്ട് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഒമാന്‍റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. മുംബൈയിലേക്കും, ബെംഗളൂരുവിലേക്കുമാണ് പുതിയ സര്‍വീസുകള്‍. മുംബൈയിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകളാണുണ്ടാകുക. ബെംഗളൂരുവിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളും ഉണ്ടാകും.

Read Also - അതികഠിനമായ വയറുവേദന; ആശുപത്രിയിലെത്തിയ 31കാരനെ പരിശോധിച്ച ഡോക്ടർമാർക്ക് വരെ ആശ്ചര്യം, അകത്തുള്ളത് ജീവനുള്ള ഈൽ!

Latest Videos

സെപ്തംബര്‍ രണ്ട് മുതല്‍ മുംബൈയിലേക്ക് സര്‍വീസ് തുടങ്ങും. ബെംഗളൂരുവിലേക്ക് സെപ്തംബര്‍ ആറ് മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുക. കുറഞ്ഞ നിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലൈറ്റ് ഫെയര്‍ വിഭാഗത്തില്‍ മുംബൈ സെക്ടറില്‍ 19 റിയാലും ബെംഗളൂരു സെക്ടറില്‍ 33 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ഓഫര്‍ നിരക്കില്‍ ഏഴ് കിലോ ഹാന്‍ഡ് ബാഗേജാണ് അനുവദിക്കുക. കൂടുതല്‍ ബാഗേജിന് അധിക തുക നല്‍കേണ്ടി വരും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!