അതിഥികളായി ഹോളിവുഡ്, ബോളിവുഡ് താരങ്ങൾ; ജിദ്ദയിൽ ‘ചെങ്കടൽ ചലച്ചിത്രോത്സവ’ത്തിന് തുടക്കം

By Web TeamFirst Published Dec 4, 2023, 12:14 PM IST
Highlights

ബ്രിട്ടീഷ് നടി ആമി ജാക്സൺ, സ്പാനിഷ് നടി പാസ് വേഗ, ഫ്രഞ്ച് നടൻ ലൂക്കാസ് ബ്രാവോ, ലെബനീസ് നടി നദീൻ നാസിബ് എൻജെയിം, ബ്രസീലിയൻ, അമേരിക്കൻ മോഡൽ അലസാന്ദ്ര അംബ്രോസിയോ എന്നിവരും പ്രത്യേകമായി ഒരുക്കിയ നക്ഷത്രങ്ങൾ പതിച്ച ചുവന്ന പരവതാനിയിൽ പ്രത്യക്ഷപ്പെട്ടു.

റിയാദ്: മൂന്നാമത് ചെങ്കടൽ ചലച്ചിത്രോത്സവത്തിന് തുടക്കമായി. ജിദ്ദയിലെ റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിൽ ഉദ്‌ഘാടന ചടങ്ങിൽ ലോക സിനിമയിലെ വമ്പൻ താര നിര പങ്കെടുത്തു. അമേരിക്കൻ നടന്മാരായ ജോണി ഡെപ്പ്, വിൽ സ്മിത്ത്, ഷാരോൺ സ്റ്റോൺ, അമേരിക്കൻ റാപ്പർ കാനി വെസ്റ്റ്, ലെബനീസ് ഗായിക ദിയാബ്, ഈജിപ്ഷ്യൻ നടി യാസ്മിൻ സാബ്രി, ബോളിവുഡ് താരങ്ങളായ റൺവീർ സിങ്, കത്രീന കൈഫ്, അമേരിക്കൻ നടി മിഷേൽ വില്യംസ് എന്നിവർ ചലച്ചിത്രോത്സവത്തിൽ താരപ്രഭയേറ്റി.  

ബ്രിട്ടീഷ് നടി ആമി ജാക്സൺ, സ്പാനിഷ് നടി പാസ് വേഗ, ഫ്രഞ്ച് നടൻ ലൂക്കാസ് ബ്രാവോ, ലെബനീസ് നടി നദീൻ നാസിബ് എൻജെയിം, ബ്രസീലിയൻ, അമേരിക്കൻ മോഡൽ അലസാന്ദ്ര അംബ്രോസിയോ എന്നിവരും പ്രത്യേകമായി ഒരുക്കിയ നക്ഷത്രങ്ങൾ പതിച്ച ചുവന്ന പരവതാനിയിൽ പ്രത്യക്ഷപ്പെട്ടു. ഇറാഖി സംവിധായകൻ യാസിർ അൽ യസീരി ഈ വർഷം ഇറക്കിയ, ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്ന ജിന്നിെൻറ കഥ പറയുന്ന ‘എച്ച്.ഡബ്ല്യൂ.ജെ.എൻ’ എന്ന സൗദി ഫാൻറസി റൊമാൻസ് സിനിമയായിരുന്നു നൈറ്റ് ഗാലയിൽ ഓപ്പണിങ് ചിത്രം.

Latest Videos

സ്‌ക്രീനുകളിലും പുറത്തും ഫെസ്റ്റിവലിെൻറ വൈവിധ്യം, ബന്ധം, സാംസ്കാരിക വിനിമയം എന്നിവ ഉൾകൊള്ളുന്ന ‘നിങ്ങളുടെ കഥ, നിങ്ങളുടെ ഉത്സവം’ എന്ന ആശയത്തെ അക്ഷരാർഥത്തിൽ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഉദ്‌ഘാടനത്തിനെത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾ. സിനിമയുടെ ചരിത്രത്തെ രൂപപ്പെടുത്തുന്നതിനും ജനഹൃദയങ്ങളിൽ അനശ്വരമാക്കുന്നതിനും സിനിമയിലെ സർഗാത്മകതക്ക് ഏറെ സംഭാവനകൾ അർപ്പിച്ചവരുമായ പ്രമുഖ സിനിമാ താരങ്ങളെയും പ്രധാനപ്പെട്ട ഐക്കണുകളെയും ആദരിക്കുന്നത്തിനായി ചെങ്കടൽ ചലച്ചിത്രോത്സവലിൽ ഏർപ്പെടുത്തിയ ഗോൾഡ് യുസ്‌ർ ഓണററി അവാർഡ് ഇത്തവണ ബോളിവുഡ് നടൻ റൺവീർ സിങ് കരസ്ഥമാക്കി.

തൻറെ കരിയറിൻറെ തുടക്കം മുതൽ താൻ കാണാൻ ആഗ്രഹിച്ചിരുന്ന നടനായ ജോണി ഡെപ്പിൻറെ സാന്നിധ്യത്തിൽ അമേരിക്കൻ നടി ഷാരോൺ സ്റ്റോണിൽ നിന്നും അവാർഡ് സ്വീകരിക്കാനായതിൽ അഭിമാനമുണ്ടെന്ന് റൺവീർ സിങ് പറഞ്ഞു. ഷാരൂഖ് ഖാനും ജാക്കി ചാനും ഉൾപ്പെടെയുള്ള നിരവധി താരങ്ങൾക്ക് ആദരവായി ലഭിച്ച ഗോൾഡ് യുസ്‌ർ ഓണററി അവാർഡ് ജേതാക്കളുടെ ലിസ്റ്റിൽ തെൻറ പേരും ഇടംപിടിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also -  ആറ് സംഖ്യകളില്‍ അഞ്ചും 'മാച്ച്'; നിനച്ചിരിക്കാതെ ഭാഗ്യമെത്തി, സുദര്‍ശന്‍ നേടിയത് 22,66,062 രൂപ

ഫെസ്റ്റിവലിൻറെ ഭാഗമായി നടക്കുന്ന ‘വിമൻ ഇൻ സിനിമ’ എന്ന സെഷനിൽ ബോളിവുഡ് താരം കത്രീന കൈഫും പങ്കെടുക്കുകയും സദസുമായി സംവദിക്കുകയും ചെയ്തു. സൗദി അറേബ്യയിൽ നിന്നുള്ള 36 ഫീച്ചർ, ഷോർട്ട് സിനിമകൾ ഉൾപ്പെടെ 77 രാജ്യങ്ങളിൽ നിന്നുള്ള 130 ഓളം സിനിമകളാണ് മൂന്നാമത് ചെങ്കടൽ ചലച്ചിത്രോത്സവലിൽ പ്രദർശിപ്പിക്കുക. റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിലും റെഡ്സീ മാളിലുമായി നടക്കുന്ന ഫെസ്റ്റിവൽ ഈ മാസം ഒമ്പത് വരെ നീണ്ടുനിൽക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!