പെട്രോള്‍ വില ഉയര്‍ന്നു, ഡീസല്‍ വില താഴേക്ക്; പുതിയ ഇന്ധനവില ഇന്ന് അർധരാത്രി മുതൽ യുഎഇയിൽ പ്രാബല്യത്തിൽ വരും

By Web TeamFirst Published Jan 31, 2024, 3:24 PM IST
Highlights

യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് ബുധനാഴ്ച പുതിയ വില പ്രഖ്യാപിച്ചത്.

അബുദാബി: യുഎഇയില്‍ ഫെബ്രുവരി മാസത്തിലേക്കുള്ള പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് ബുധനാഴ്ച പുതിയ വില പ്രഖ്യാപിച്ചത്. സ്പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 2.76 ദിര്‍ഹം ആണ് പുതിയ വില. ജനുവരി മാസത്തില്‍ ലിറ്ററിന് 2.71 ദിര്‍ഹം ആയിരുന്നു വില. സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.88 ദിര്‍ഹം ആണ് പുതിയ വില.

ജനുവരി മാസത്തില്‍ 2.82 ദിര്‍ഹം ആയിരുന്നു വില. ഇ-പ്ലസ് പെട്രോളിന് ലിറ്ററിന് 2.69 ദിര്‍ഹം ആണ് പുതുക്കിയ വില. ജനുവരി മാസത്തില്‍ 2.64 ദിര്‍ഹം ആയിരുന്നു വില. ഡീസല്‍ ലിറ്ററിന് 2.99 ദിര്‍ഹം ആണ് പുതിയ വില. ജനുവരി മാസം 3 ദിര്‍ഹം ആയിരുന്നു.    

Latest Videos

Read Also - ലഗേജിൽ അബദ്ധത്തിൽ പെട്ടു പോയെന്ന് വാദം; നിഷേധിച്ച് കോടതി, 25കാരനായ യുവാവിന് 'എട്ടിന്‍റെ പണി', വൻ തുക പിഴ

ട്രാഫിക് നിയമങ്ങളില്‍ മാറ്റം വരുത്തി; അബുദാബിയില്‍ വലിയ വാഹനങ്ങള്‍ക്ക് ഓവര്‍ടേക്കിങ്ങിന് അനുമതി 

അബുദാബി: അബുദാബിയില്‍ ട്രാഫിക് നിയമങ്ങളില്‍ മാറ്റം. ശൈഖ് ഖലീഫ ബിന്‍ സായിദ് ഇന്‍റര്‍നാഷണല്‍ സ്ട്രീറ്റില്‍ വലിയ വാഹനങ്ങള്‍ക്ക് ഓവര്‍ടേക്കിങിന് അനുമതി. 2024 ജനുവരി 29 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാകും.

വ​ല​തു​വ​ശ​ത്തെ ര​ണ്ടാ​മ​ത്തെ ലൈ​നി​ലാ​ണ് വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് ഓ​വ​ര്‍ടേ​ക്കി​ങ് അ​നു​മ​തി ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ബെ​നോ​ന ബ്രി​ഡ്ജി​ല്‍നി​ന്ന് ഇ​കാ​ദ് ബ്രി​ഡ്ജി​ലേ​ക്കും തി​രി​ച്ചു​മു​ള്ള പാ​ത​യി​ലാ​ണ്​ നി​യ​മ​ത്തി​ൽ ഇ​ള​വ്. ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ സ്വന്തം സുരക്ഷക്കും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഓ​വ​ര്‍ടേ​ക്കി​ങ് ന​ട​ത്താ​ത്ത​പ്പോ​ള്‍ റോ​ഡി​ന്‍റെ വ​ല​ത്തേ ലൈ​നി​ലൂ​ടെ മാ​ത്ര​മേ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കാ​വൂ. ഓ​വ​ര്‍ടേ​ക്കി​ങ് ന​ട​ത്തു​മ്പോ​ള്‍ റി​യ​ര്‍വ്യൂ മി​റ​റി​ല്‍ നോ​ക്കി ബ്ലൈ​ന്‍ഡ് സ്പോ​ട്ട്  ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി വേ​ണം ഓ​വ​ര്‍ടേ​ക്കി​ങ് ന​ട​ത്താ​ന്‍. സിഗ്നല്‍ ന​ല്‍കി ഓ​വ​ര്‍ടേ​ക്കി​ങ് ന​ട​ത്തി​യ​ ശേ​ഷം പ​ഴ​യ ലൈ​നി​ലേ​ക്ക് തി​രി​ച്ചു​ക​യ​റി യാ​ത്ര തു​ട​ര​ണം. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രി​ല്‍ നി​ന്ന് പി​ഴ​ ഈടാക്കുമെന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!