ഒമാനിലെ ജബൽ അക്‌തറിൽ ഒന്നര ലക്ഷത്തിലധികം സന്ദർശകർ

By Web TeamFirst Published Nov 27, 2023, 7:32 PM IST
Highlights

അൽ ജബൽ അൽ അക്തറിൽ എത്തുന്ന  വിനോദസഞ്ചാരിക്കോ സന്ദർശകനോ പർവത പാതകളിലൂടെയുള്ള കാൽനടയാത്ര, ഹൈക്കിംഗ്, മലകയറ്റം, പര്യവേക്ഷണം തുടങ്ങിയ  സാഹസികതകൾ പരീക്ഷിക്കാം.

മസ്കറ്റ്: ഒമാനിലെ അൽ ദഖിലിയ ഗവർണറേറ്റിലെ അൽ ജബൽ അൽ അക്തർ  വിലായത്തിൽ  2023 ലെ കഴിഞ്ഞ ഒമ്പത് മാസങ്ങളിൽ 161,974 സന്ദർശകർ എത്തി. ഒമാൻ ദേശിയ സ്ഥിതി വിവര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ ഉദ്ധരിച്ച് ഒമാൻ ന്യൂസ് ഏജൻസിയാണ് വാർത്താ കുറിപ്പ് പുറത്തുവിട്ടത്.

2023 ജനുവരി  ആദ്യം മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കാലയളവിൽ ജബൽ അൽ അക്തർ   സന്ദർശിച്ച ഒമാനി പൗരന്മാരുടെ എണ്ണം 88,840 സന്ദർശകരും സൗദി വിനോദസഞ്ചാരികളുടെ എണ്ണം 11,824 സന്ദർശകരും കുവൈറ്റ് പൗരത്വമുള്ള സന്ദർശകരുടെ എണ്ണം 992 ലും എത്തിയതായി സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. എമിറാത്തി സന്ദർശകരുടെ എണ്ണം 757 ആണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ബഹ്‌റൈനിൽ നിന്നുമുള്ള സന്ദർശകരുടെ എണ്ണം 434 ഉം , ഖത്തർ സന്ദർശകരുടെ എണ്ണം 594 ഉം  മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണം 5,189 ഉം കൂടാതെ മറ്റു വിദേശ പൗരന്മാരുടെ എണ്ണം 53,344 വിനോദസഞ്ചാരികളാണെന്നുമാണ് കണക്കുകൾ.

Latest Videos

അൽ-ദഖിലിയ ഗവർണറേറ്റിലെ അൽ-ജബൽ അൽ-അക്‌തർ  വിലായത്തിൽ  ശൈത്യകാലത്ത് അസാധാരണമായ ശൈത്യകാല കാലാവസ്ഥ സവിശേഷമാണെന്ന് അൽ-ദഖിലിയ ഗവർണറേറ്റിലെ പൈതൃക, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ അലി ബിൻ സെയ്ദ് അൽ അദവി പറഞ്ഞതായും വാർത്താകുറിപ്പിൽ പറയുന്നു. ഒമാന്റെ അകത്തും നിന്നും  പുറത്തും നിന്നും  വിവിധ വിനോദസഞ്ചാര സംഘങ്ങൾ ഇവിടേക്ക്ഒ ഴുകിയെത്തിയെന്നും, ഇത് കഴിഞ്ഞ ഒൻപതു മാസം വിനോദ സന്ദർശകർ സന്ദർശിക്കുന്ന പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയതായും അലി ബിൻ സെയ്ദ് അൽ അദവി കൂട്ടിച്ചേർത്തു.

Read Also -  യാത്രക്കാരുടെ ശ്രദ്ധക്ക്; കേടാകുന്ന ഭക്ഷണം കരുതിയാലും പിഴ, നിബന്ധനകളും നഷ്ടപരിഹാരവും പരിഷ്കരിച്ച് പുതിയ പട്ടിക

കൂടാതെ അൽ ജബൽ അൽ അക്തറിൽ എത്തുന്ന  വിനോദസഞ്ചാരിക്കോ സന്ദർശകനോ പർവത പാതകളിലൂടെയുള്ള കാൽനടയാത്ര, ഹൈക്കിംഗ്, മലകയറ്റം, പര്യവേക്ഷണം തുടങ്ങിയ  സാഹസികതകൾ പരീക്ഷിക്കാം. പർവത പാതകളിൽ കാറുകൾ ഓടിക്കൽ, ടൂറിസം, യാത്രകൾ സംഘടിപ്പിക്കുക എന്നിവ  ടൂർ ഓഫീസുകളുമായി സഹകരിച്ച് ആസൂത്രണം ചെയ്യുവാൻ സാധിക്കുമെന്നും അലി ബിൻ സെയ്ദ് അൽ അദവി ഒമാൻ ന്യൂസ് ഏജൻസിയോട് വ്യക്തമാക്കുകയുണ്ടായി.

സാഹസികതയെയും പര്യവേക്ഷണത്തെയും ഇഷ്ടപ്പെടുന്ന സന്ദർശകർക്ക് ജബൽ അക്തർ  പർവതത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ  താഴ്‌വരകളും പൈതൃക ഗ്രാമങ്ങളും നിരവധി ഗുഹകളും ആകർഷകമായ അനുഭവമാണ് സമ്മാനിക്കുന്നത് .അപൂർവമായ വന്യ സസ്യങ്ങളാൽ  ജബൽ ഏകദർ സമ്പന്നമാണ്. അൽ-ആലൻ വൃക്ഷം, അത്തം മരം, മറ്റ് വിവിധ വൃക്ഷങ്ങൾ ഇവിടെ കാണുവാൻ സാധിക്കും.

ജബൽ അൽ-അഖ്ദറിലെ വിലായത്തിൽ (3 മുതൽ 5 വരെ) നക്ഷത്രങ്ങളുടെ വർഗ്ഗീകരണമുള്ള നിലവിലുള്ളതും ലൈസൻസുള്ളതുമായ  9 ഹോട്ടലുകളും റിസോർട്ടുകളും ഒരു ഹോട്ടൽ അപ്പാർട്ട്‌മെന്റും അടങ്ങുന്ന 20 സ്ഥാപനങ്ങൾ ഉണ്ടെന്നും  അൽ-അദവി ഒമാൻ വാർത്താ ഏജൻസിയോട് വിശദീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം... 

click me!