ഡോക്ടര്‍മാര്‍ അവയവദാനത്തിന്‍റെ പ്രാധാന്യം കുടുംബത്തെ ബോധ്യപ്പെടുത്തിയതോടെ അവര്‍ സന്നദ്ധത അറിയിച്ചു. മൂന്ന് കുട്ടികള്‍ക്കാണ് മരിച്ച ബാലന്റെ അവയവങ്ങള്‍ ദാനം ചെയ്തത്.
ബുറൈദ: മൂന്നു പേരുടെ ജീവിതങ്ങളില്‍ പ്രകാശമേകി മസ്തിഷ്ക മരണം സംഭവിച്ച ബാലന്റെ അന്ത്യയാത്ര. സൗദി അറേബ്യയിലെ ബുറൈദ മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മസ്തിഷ്‌ക മരണം സംഭവിച്ച ബാലന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം സമ്മതം നല്‍കുകയായിരുന്നു.
വീട്ടില്‍ വെച്ച് ഹൃദയമിടിപ്പ് നിലച്ച ബാലനെ ഉടന്‍ ഖിബ ജനറല്‍ ആശുപത്രിയിലും പിന്നീട് അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ബുറൈദ മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നെന്ന് അല്‍ഖസീം ആരോഗ്യ വകുപ്പ് അറിയിച്ചു.
undefined
ചികിത്സ തുടരുന്നതിനിടെ മസ്തിഷ്‌ക മരണം സഭവിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ അവയവദാനത്തിന്‍റെ പ്രാധാന്യം കുടുംബത്തെ ബോധ്യപ്പെടുത്തിയതോടെ അവര്‍ സന്നദ്ധത അറിയിച്ചു. മൂന്ന് കുട്ടികള്‍ക്കാണ് മരിച്ച ബാലന്റെ അവയവങ്ങള്‍ ദാനം ചെയ്തത്. റിയാദിലെ സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷനില്‍ എത്തിച്ച് മെഡിക്കല്‍ സംഘം അവയവങ്ങള്‍ മൂന്ന് കുട്ടികള്‍ക്ക് മാറ്റിവെച്ചു. ശസ്ത്രക്രിയകള്‍ വിജയകരമായിരുന്നെന്ന് അല്‍ഖസീം ആരോഗ്യ വകുപ്പ് വ്യക്തമാക്കി.