1184 ശതകോടി റിയാൽ വരുമാനവും 1285 ശതകോടി റിയാൽ ചെലവും; സൗദി ബജറ്റിന് മന്ത്രിസഭ അംഗീകാരം

By Web Team  |  First Published Nov 28, 2024, 6:17 PM IST

101 ശതകോടി റിയാലാണ് ബജറ്റ് കമ്മി പ്രതീക്ഷിക്കുന്നത്. 


റിയാദ്: 2025 സാമ്പത്തിക വർഷത്തേക്കുള്ള രാജ്യത്തിന്‍റെ പൊതു ബജറ്റിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ചൊവ്വാഴ്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ ബജറ്റ് അവതരിപ്പിച്ചു. സർവതോന്മുഖമായ പുരോഗതിയും സർവമേഖലകളിലെയും സുസ്ഥിരതയും ലക്ഷ്യം വെക്കുന്ന ബജറ്റ് യോഗം വിശദമായി ചർച്ച ചെയ്യുകയും വിലയിരുത്തുകയും ഒടുവിൽ അംഗീകരിക്കുകയും ചെയ്തു. 

1184 ശതകോടി റിയാൽ വരുമാനവും 1285 ശതകോടി റിയാൽ ചെലവും കണക്കാക്കുന്നു. ബജറ്റ് കമ്മി ഏകദേശം 101 ശതകോടി റിയാലാണ് പ്രതീക്ഷിക്കുന്നത്. ഇത് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിെൻറ 2.3 ശതമാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. രാജ്യത്തിെൻറ ‘വിഷൻ 2030’ ചട്ടക്കൂടിനുള്ളിൽ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന വികസന, സാമൂഹിക പരിപാടികൾ, തന്ത്രങ്ങൾ, പദ്ധതികൾ എന്നിവ നടപ്പാക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധരാകാൻ ഓരോ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും കിരീടാവകാശി നിർദേശിച്ചു.

Latest Videos

തുടർന്ന് ധനമന്ത്രാലയം 2025 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റിെൻറ അന്തിമ പ്രസ്താവന നടത്തി. അതിൽ 2025ലെ ബജറ്റിെൻറ കണക്കും വിശദാംശങ്ങളും അവലോകനം ചെയ്തു. വരുമാനവും ചെലവും ഉൾപ്പെടെ 2024ലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങൾ, 2025ലെ ലക്ഷ്യങ്ങൾ, വിഷൻ 2030നുള്ള സാമ്പത്തിക പരിവർത്തന പരിപാടികൾ, സംരംഭങ്ങൾ, പദ്ധതികൾ എന്നിവക്കുള്ള ഗവൺമെൻറിെൻറ തുടർച്ചയായ ധനസഹായവും നടപ്പാക്കലും തുടങ്ങി രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക സംഭവവികാസങ്ങൾ പ്രസ്താവനയിൽ എടുത്തുകാട്ടി.

click me!